

വാഷിങ്ടണ്‍: ഹോര്‍മൂസിലൂടെ കടന്നുപോയ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നാല് ഡ്രോണുകളില്‍ മൂന്നെണ്ണം അമേരിക്കന്‍ സേന പ്രതിരോധിച്ചു. ഇറാൻ്റേത് ബുദ്ധിശൂന്യമായ നടപടിയാണെന്നും ട്രംപ് ആഞ്ഞടിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.
'ഹോര്‍മൂസിലൂടെ സഞ്ചരിച്ച കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നാല് ഏകപക്ഷീയമായ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. വളരെ വിലപിടിപ്പുള്ള ചരക്കുമായി സഞ്ചരിച്ച കപ്പലിന്റെ മുകളിലാണ് അതില്‍ ഒരു ഡ്രോണ്‍ പതിച്ചത്. മറ്റ് മൂന്ന് ഡ്രോണുകളെ യുഎസ് നിര്‍ജീവമാക്കി. നടന്നത് സമാധാന കരാറിന്റെ ബുദ്ധിശൂന്യമായ ലംഘനമാണ്', ട്രംപ് കുറിച്ചു.
എന്നാല്‍ ട്രംപിന്റെ പ്രസ്താവനയില്‍ ആക്രമണത്തില്‍ കേടുപാട് സംഭവിച്ച കപ്പല്‍ ഏതെന്നതില്‍ വ്യക്തതയില്ല. അതേസമയം ഒരു കപ്പല്‍ ഒമാന്‍ തീരത്ത് ഇടിച്ചതായി യുകെ സൈന്യം വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇതിലൂടെ പാലത്തിന് കേടുപാട് സംഭവിച്ചെന്നും ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സിയായ യുകെഎംടിഒ അറിയിച്ചു. ഒമാല്‍ തീരത്ത് നിന്നും 14 കി.മീ അകലെയായിരുന്നു സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎസ് - ഇറാന്‍ സമാധാമ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലുണ്ടാകുന്ന ഇത്തരം കല്ലുകടികളില്‍ ലോകരാജ്യങ്ങള്‍ ആശങ്കയിലാണ്.
Content Highlights: Donald Trump has strongly criticized the alleged Iranian drone attack targeting ships transiting the Strait of Hormuz, describing it as a "foolish" move. The incident has intensified concerns over maritime security and escalating tensions in the Middle East, prompting renewed international attention to one of the world's busiest shipping routes.