

വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഒറ്റക്കൊമ്പൻ. ഒരു ആക്ഷൻ മാസ് സിനിമയായി ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിനായി സംഗീതം നൽകുന്നത് തെലുങ്കിലെ പ്രശസ്ത സംഗീത സംവിധായകൻ തമൻ ആണ്. ഡാക്കു മഹാരാജ്, വാരിസ്, അങ്ങ് വൈകുണ്ഠപുരത്ത് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് തമൻ. കൂടാതെ ഷങ്കർ ചിത്രം ബോയ്‌സിൽ ഒരു പ്രധാന വേഷത്തിലും അദ്ദേഹം എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഒരു പക്കാ മാസ് കഥാപാത്രമാകും സിനിമയിലെ കടുവാക്കുന്നേൽ കുറുവച്ചൻ. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരും നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ രചന. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാവുക.
Welcome @MusicThaman to Mollywood 🔥 @TheSureshGopi@GokulamGopalan#MathewsThomas#BaijuGopalan #VCPraveen#Krishnamoorthy@GokulamMovies@sgmproduction #Shajikumar#FrancisShibin#OTTAKOMBAN pic.twitter.com/80j3CndrUG
— SreeGokulamMovies (@GokulamMovies) June 26, 2026
ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ ഛായാഗ്രഹണം - ഷാജികുമാർ. എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - അനീഷ് തൊടുപുഴ. കിയേറ്റീവ് ഡയറക്ടർ - സുധീർ മാഡിസൺ. കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ. ദീപക് നാരായൺ 'പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻ കാസർകോഡ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ., ബാബുരാജ് മനിശ്ശേരി പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ. കോ പ്രൊഡ്യൂസേർസ് -ബൈജു ഗോപാലൻ, വി.സി. പ്രവീൺ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം. ഫോട്ടോ - റോഷൻ, പിആർഒ - വാഴൂർ ജോസ്, ശബരി.
Content Highlights: Music composer Thaman S is making his Mollywood debut with Suresh Gopi's Ottakomban. The announcement has generated excitement among fans ahead of the film's release.