ബെയ്ജിങ്ങിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലേക്ക് ചെറുവിമാനം ഇടിച്ചുകയറി അപകടം; ആളുകളെ ഒഴിപ്പിച്ചു

കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒളിപ്പിച്ചിട്ടുണ്ട്

ബെയ്ജിങ്ങിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലേക്ക് ചെറുവിമാനം ഇടിച്ചുകയറി അപകടം; ആളുകളെ ഒഴിപ്പിച്ചു
dot image

ബെയിജിങ്‌: ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറി അപകടം. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 108 നിലയിലുള്ള സിറ്റിക് ടവറിലേക്കാണ് ചെറുവിമാനം ഇടിച്ചുകയറിയത്. ഒരു കാറിന്റെ വലിപ്പമുള്ള ലൈറ്റ് സ്‌പോര്‍ട്‌സ് എയര്‍ക്രാഫ് വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ ടവറിന്റെ രണ്ട് വലിയ പാനലുകള്‍ തകരുകയും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താഴേയ്ക്ക് പതിക്കുകയും ചെയ്തു. വിമാനത്തിൻ്റെ അവശിഷ്ടങ്ങള്‍ വീണ് നിലത്തുണ്ടായിരുന്ന ഒരു ടാക്‌സി കാറിന്റെ ചില്ലുകൾ തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒളിപ്പിച്ചിട്ടുണ്ട്

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് നിലത്ത് തീപിടിത്തമുണ്ടായത് വീഡിയോയിൽ കാണാം. അപകടത്തില്‍ ആളപായം സ്ഥിരീകരിച്ചിട്ടില്ല. സാങ്കേതിക തകരാറാണോ അല്ലെങ്കില്‍ പൈലറ്റിന് സംഭവിച്ച പിഴവാണോ അപകടകാരണം എന്നത് ഇതുവരെ വ്യക്തമല്ല. പ്രദേശത്തെ റോഡുകൾ താത്ക്കാലികമായി അടച്ചിരിക്കുകയാണ്.

Content Highlight : Plane crashes into 108-story building in Beijing, China

dot image
To advertise here,contact us
dot image