ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.60 തീവ്രത രേഖപ്പെടുത്തി

രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഭൂചലനമുണ്ടായ സ്ഥലത്തുതന്നെയാണ് വീണ്ടും ഭൂചനലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.60 തീവ്രത രേഖപ്പെടുത്തി
dot image

ന്യൂ ഡല്‍ഹി: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്‍ഡനാവോ ദ്വീപിലാണ് 6.60 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഭൂചലനമുണ്ടായ സ്ഥലത്തുതന്നെയാണ് വീണ്ടും ഭൂചനലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അന്ന് 80 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

ഇന്ന് 7.42നായിരുന്നു മിന്‍ഡനാവോ ദ്വീപിൽ ഭൂചലനമുണ്ടായത്. ദ്വീപിലെ ജോസ് അബാദ് സാന്റോസ് ടൗണില്‍ നിന്നും 35 കി.മീ മാറി സമുദ്രത്തില്‍ 52.4 കി.മീ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നാണ് യുഎസ്ജിഎസിൻ്റെ കണ്ടെത്തല്‍. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജൂണ്‍ 8ന് ഉണ്ടായ ഭൂചലനത്തില്‍ വ്യാപകമായ നാശനഷ്ടങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. മണ്ണിടിച്ചിലുണ്ടാകുകയും കെട്ടിടങ്ങള്‍ നിലംപൊത്തുകയും ചെയ്തിരുന്നു. അന്ന് 81 പേര്‍ക്കാണ് ജീവൻ നഷ്ടടമായത് 1300 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഫിലിപ്പീന്‍സിലുണ്ടാകുന്ന തുടര്‍ ഭൂചലനങ്ങൾ ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Content Highlights: A powerful 6.6 magnitude earthquake has struck the Philippines, prompting authorities to assess the extent of damage and monitor the risk of aftershocks. Emergency agencies remain on alert as officials continue evaluating the impact of the seismic event on affected areas.

dot image
To advertise here,contact us
dot image