വുഹാനിലെ ചൈനീസ് ​ഗവേഷണ ലാബിന് ബൈഡൻ്റെ കാലത്തെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഫണ്ട് നൽകി: തുൾസി ഗബ്ബാർഡ്

വവ്വാലുകളിൽ കാണുന്ന കൊറോണ വൈറസുകളെക്കുറിച്ചുള്ള അപകടകരമായ ഗെയിൻ-ഓഫ്-ഫംഗ്ഷൻ ഗവേഷണത്തിനാണ് പണം കൈമാറിയതെന്നാണ് ​ഗബ്ബാ‍ർഡ് വെളിപ്പെടുത്തിയിരിക്കുന്നത്

വുഹാനിലെ ചൈനീസ് ​ഗവേഷണ ലാബിന് ബൈഡൻ്റെ കാലത്തെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഫണ്ട് നൽകി: തുൾസി ഗബ്ബാർഡ്
dot image

വാഷിംഗ്ടൺ: കൊവിഡ് 19 മഹാമാരിയുടെ പ്രഭവ കേന്ദ്രമായി സംശയിക്കപ്പെടുന്ന വുഹാനിലെ ​ഗവേഷണ ലാബിന് മുൻ പ്രസിഡൻ്റ് ജോ ബൈഡന്റെ കാലത്തെ മുൻ ചീഫ് മെഡിക്കൽ ഉപദേഷ്ടാവായ ആന്റണി ഫൗചി ഫണ്ട് നൽകിയതായി ആരോപണം. അമേരിക്കയുടെ മുൻ നാഷണൽ ഇൻ്റലിജൻസ് ചീഫ് തുൾസി ​ഗബ്ബാ‍ർഡാണ് ആരോപണവുമായി രം​ഗത്ത് വന്നിരിക്കുന്നത്.

ചുമതല ഒഴിയുന്നതിൻ്റെ അവസാന ദിവസമാണ് 'ഇതുവരെ പുറത്തുവിടാത്ത രേഖകൾ' എന്ന ചൂണ്ടിക്കാണിച്ച് തുൾസി ​ഗബ്ബാർഡ് ഈ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 2020ൽ കൊവിഡ് അമേരിക്കയിൽ വ്യാപിച്ചപ്പോൾ ബൈഡൻ സർക്കാരിന്റെ കൊവിഡ് നയങ്ങളെ നയിച്ച വ്യക്തിയായ ആന്റണി ഫൗചി ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് അമേരിക്കൻ നികുതിദായകരുടെ ലക്ഷക്കണക്കിന് ഡോളർ നൽകിയെന്നാണ് തുൾസി ​ഗബ്ബാർഡ് ആരോപിച്ചിരിക്കുന്നത്. വവ്വാലുകളിൽ കാണുന്ന കൊറോണ വൈറസുകളെക്കുറിച്ചുള്ള അപകടകരമായ ഗെയിൻ-ഓഫ്-ഫംഗ്ഷൻ ഗവേഷണത്തിനാണ് പണം കൈമാറിയതെന്നാണ് ​ഗബ്ബാ‍ർഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

കോവിഡ്-19 നെക്കുറിച്ചുള്ള ഐസി (ഇന്റലിജൻസ് കമ്മ്യൂണിറ്റി) വിലയിരുത്തലുകളെ സ്വാധീനിക്കുന്നതിലും കൃത്രിമം കാണിക്കുന്നതിലും ഫൗസിയുടെ നേരിട്ടുള്ള പങ്ക് ഈ രേഖകൾ തുറന്നുകാട്ടുന്നുവെന്നാണ് തുൾസി ​ഗബ്ബാ‍ർഡ് വ്യക്തമാക്കിയത്. ഇൻ്റലിജൻസ് വൃത്തങ്ങളുമായുള്ള ചർച്ചകളെയോ വൈറൽ ഗവേഷണത്തെക്കുറിച്ചുള്ള അറിവോ നിഷേധിച്ചുകൊണ്ട് 2024 ൽ ഫൗസി കോൺഗ്രസിനോട് എങ്ങനെ കള്ളം പറഞ്ഞുവെന്ന് ഈ രേഖകൾ വെളിപ്പെടുത്തുന്നുവെന്നും തുൾസി ഹബ്ബാ‍ർഡ് ചൂണ്ടിക്കാണിച്ചു.

2022 ഡിസംബറിൽ സ്ഥാനമൊഴിയുന്നതുവരെ 38 വർഷക്കാലം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ (NIAID) തലവനായിരുന്ന 85 വയസ്സുകാരനായ ഫൗസി വൻകിട മരുന്ന് കമ്പനിയുമായി ബന്ധപ്പെട്ട അപകടകരമായ കൊറോണ വൈറസ് ഗവേഷണത്തിനും ട്രില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന സാർവത്രിക വാക്സിനുകൾ കണ്ടെത്തുന്നതിനും ധനസഹായം നൽകിയതായും തുൾസി ​ഗബ്ബാർഡ് വ്യക്തമാക്കി.

തന്നെ അനുകൂലിക്കുന്ന വിദഗ്ധരെ മാത്രം ആശ്രയിച്ച് ഇന്റലിജൻസ് വിശകലനങ്ങൾ രൂപപ്പെടുത്തുകയും വ്യത്യസ്ത അഭിപ്രായമുള്ള വിദഗ്ധരെ അവഗണിച്ചതായും തുൾസ് ​ഗബ്ബാർഡ് ആരോപിച്ചു. എന്നും ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളോട് ആൻ്റണി ഫൗചി പ്രതികരിച്ചിട്ടില്ല.

Content Highlights: Tulsi Gabbard alleges that the Biden administration's chief health adviser funded research at the Wuhan laboratory in China. Here's what she said, the background of the claim, and the ongoing debate.

dot image
To advertise here,contact us
dot image