ടിക്കറ്റ് നിരക്കിൽ ഇളവ്, സമ്മാനത്തുക കൂട്ടി; ബിഗ് ടിക്കറ്റിൽ വൻ മാറ്റങ്ങളോടെ 'ദി ബിഗ് സ്പിൻ'

മുൻപുണ്ടായിരുന്ന 'ദി ബിഗ് വിൻ കോണ്ടസ്റ്റിന്' പകരമാണ് ഈ പുതിയ ഘടന നിലവിൽ വന്നിരിക്കുന്നത്

ടിക്കറ്റ് നിരക്കിൽ ഇളവ്, സമ്മാനത്തുക കൂട്ടി; ബിഗ് ടിക്കറ്റിൽ വൻ മാറ്റങ്ങളോടെ 'ദി ബിഗ് സ്പിൻ'
dot image

അബുദാബി ബിഗ് ടിക്കറ്റ് തങ്ങളുടെ ദീർഘകാലമായി നടന്നുവരുന്ന പ്രൊമോഷണൽ നറുക്കെടുപ്പിൽ വൻ പരിഷ്കാരങ്ങൾ വരുത്തിക്കൊണ്ട് 'ദി ബിഗ് സ്പിൻ' എന്ന പുത്തൻ ഫോർമാറ്റ് അവതരിപ്പിച്ചു. ലളിതമായ പങ്കാളിത്ത രീതി, തത്സമയ സ്പിൻ-വീൽ, 10 ലക്ഷം ദിർഹം (രണ്ടര കോടി ഇന്ത്യൻ രൂപ) വരെയുള്ള ഒന്നാം സമ്മാനം എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ. മുൻപുണ്ടായിരുന്ന 'ദി ബിഗ് വിൻ കോണ്ടസ്റ്റിന്' പകരമാണ് ഈ പുതിയ ഘടന നിലവിൽ വന്നിരിക്കുന്നത്. ഈ പ്രക്രിയ കൂടുതൽ എളുപ്പമുള്ളതും സുതാര്യവും പങ്കെടുക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ നൽകുന്നതുമാണെന്ന് സംഘാടകർ വിലയിരുത്തുന്നു.

പുതിയ ഫോർമാറ്റ് അനുസരിച്ച്, 'ദി ബിഗ് സ്പിൻ' നറുക്കെടുപ്പിൽ പങ്കെടുക്കാൻ 500 ദിർഹം വിലയുള്ള ഒരൊറ്റ ബിഗ് ടിക്കറ്റ് വാങ്ങിയാൽ മതിയാകും. പ്രതിമാസ പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ഓരോ ടിക്കറ്റും ആ മാസത്തെ നറുക്കെടുപ്പിലേക്കുള്ള പ്രത്യേക എൻട്രിയായി സ്വയമേവ കണക്കാക്കും. ഇതിലൂടെ കൂടുതൽ ടിക്കറ്റുകൾ വാങ്ങി ആളുകൾക്ക് തങ്ങളുടെ വിജയസാധ്യത വർദ്ധിപ്പിക്കാൻ സാധിക്കും. ഉദാഹരണത്തിന്, ജൂൺ മാസത്തിൽ എടുക്കുന്ന എൻട്രികൾ ജൂലൈയിലെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾ ഓഗസ്റ്റ് 3-ന് നടക്കാൻ നിശ്ചയിച്ചിട്ടുള്ള തത്സമയ സ്പിൻ ചടങ്ങിൽ പങ്കെടുക്കുവാനും അവിടെ അവർക്ക് വീൽ തത്സമയമായി കറക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

പങ്കെടുക്കുന്ന ഓരോരുത്തർക്കും സമ്മാനം ഉറപ്പാക്കുന്നതിനായി 20 ഭാഗങ്ങളുള്ള ഒരു പ്രൈസ് വീൽ 'ദി ബിഗ് സ്പിൻ' അവതരിപ്പിച്ചിട്ടുണ്ട്. ഈ 20 ഭാ​ഗങ്ങളിൽ 17 എണ്ണത്തിലും 50,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെയുള്ള വലിയ പണസമ്മാനങ്ങളാണുള്ളത്. ബാക്കിയുള്ള മൂന്ന് ഭാഗങ്ങളിൽ വീൽ കറക്കാനുള്ള അവസരമാണ് പങ്കെടുക്കുന്നവർക്ക് നൽകുന്നത്. ഇതിൽ തത്സമയ സ്പിൻ ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സമ്മാനം ഉറപ്പായും ലഭിക്കും.

മുൻപുണ്ടായിരുന്ന 'ബിഗ് വിൻ കോണ്ടസ്റ്റുമായി' താരതമ്യം ചെയ്യുമ്പോൾ വലിയൊരു നവീകരണമാണ് ഈ പുനരാരംഭത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഒന്നാം സമ്മാനം 150,000 ദിർഹത്തിൽ നിന്നും 10 ലക്ഷം ദിർഹമായി വർദ്ധിപ്പിച്ചു. മുൻപ് 1,000 ദിർഹം വിലയുള്ള രണ്ട് ടിക്കറ്റുകൾ വാങ്ങണമായിരുന്ന സ്ഥാനത്ത്, ഇപ്പോൾ 500 ദിർഹത്തിന്റെ ഒരൊറ്റ ടിക്കറ്റ് വാങ്ങിയാൽ മതി. കൂടാതെ, പങ്കെടുക്കുന്നതിനുള്ള നിബന്ധനകളിൽ കൂടുതൽ ഇളവുകളും വരുത്തിയിട്ടുണ്ട്. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാത്രം ടിക്കറ്റ് എടുക്കണം എന്നതിന് പകരം, മാസം മുഴുവനും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇത് കൂടുതൽ ആളുകളിലേക്ക് ഈ നറുക്കെടുപ്പ് എത്തിക്കുന്നതിനും പങ്കാളിത്തം എളുപ്പമാക്കുന്നതിനും സഹായിക്കും.

തത്സമയ സ്പിൻ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്ന വിജയികൾക്ക് ആവശ്യമായ എല്ലാ യാത്രാ-താമസ സൗകര്യങ്ങളും ബിഗ് ടിക്കറ്റ് തുടർന്നും നൽകും. തിരഞ്ഞെടുക്കപ്പെടുന്നത് മുതൽ ചടങ്ങിൽ പങ്കെടുക്കുന്നത് വരെയുള്ള കാര്യങ്ങൾ സുഗമമാക്കുന്നതിന് യാത്രാ സൗകര്യം, താമസം, തദ്ദേശീയമായ മറ്റ് സഹായങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Content Highlights: Big Ticket has unveiled "The Big Spin" with exciting updates, including lower ticket prices and enhanced prize payouts. The new format is designed to attract more participants while boosting the overall prize pool and winning chances.

dot image
To advertise here,contact us
dot image