

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലന്‍. ഒരുപിടി പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയാണ് ബാലന്‍. ചിത്രം ഇന്ന് പുറത്തിറങ്ങി. സിനിമയുടെ സ്‌പെഷ്യല്‍ പ്രിവ്യു ഷോ ഇന്നലെ നടന്നിരുന്നു. പ്രിവ്യൂ ഷോ കണ്ടതിനു ശേഷം സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അഭിനയിച്ച താരമാണ് ബീന ആന്റണി. താന്‍ കാത്തിരുന്ന കിട്ടിയ കഥാപാത്രമാണ് 'ബാലന്‍' സിനിമയിലേതെന്ന് പറയുകയാണ് താരം. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് താരം പ്രതികരിച്ചത്.
'കുറേ വര്‍ഷങ്ങളായി ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി കാത്തിരിക്കുന്നു. ഇത്രയും കാലത്തിന്റെ ഇടയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരു സീന്‍ പോലും ലഭിച്ചിട്ടില്ല. പണ്ട് ചെയ്ത സിനിമകളിലൊന്നും എനിക്കത് കിട്ടിയിട്ടില്ല. അന്ന് എനിക്ക് അഭിനയിക്കാനും അറിയില്ലായിരുന്നു.
ഇന്നും വല്ല്യ അഭിനേത്രി ആയന്നല്ല ഞാന്‍ പറയുന്നത്. ഇത്രയും കാലത്തെ എക്‌സ്പീരിയന്‍സ് വച്ച് ഒരു കഥാപാത്രത്തെ എങ്ങിനെ ഉള്‍ക്കൊള്ളണമെന്ന് അറിയാം. ചിദംബരത്തിന്റെ അനിയന്‍ ഗണപതിയാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. നെഗറ്റീവ് റോള്‍ ആയതുകൊണ്ട് ചെയറിയ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഷംനത്ത എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രം ചെയ്യുമ്പോള്‍ ഷംനത്ത ഇനി യുവാക്കളുടെ ഹരമാകുമെന്ന് ചിദംബരം പറയുമായിരുന്നു-ബീന ആന്റണി.
സിനിമയുടെ സ്‌പെഷ്യല്‍ പ്രിവ്യു ഷോയ്ക്ക് മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാംപങ്കെടുത്തിരുന്നു. ചിദംബരം മൂന്നാം തവണയും ഞെട്ടിച്ചെന്നും പ്രകടനങ്ങള്‍ എല്ലാം മികച്ചതാണെന്നും നടന്‍ ബേസില്‍ ജോസഫ് അഭിപ്രായപ്പെട്ടു. ബാലന്‍ ഒരു ക്ലാസിക് ആണെന്നും ചിദംബരത്തിന്റെ മാസ്റ്റര്‍പീസ് ആണ് ചിത്രമെന്നും റാപ്പര്‍ വേടന്‍ ചിത്രം കണ്ടതിന് ശേഷം പ്രതികരിച്ചു.

ബാലന്‍ തന്നെ ഇമോഷണലാക്കിയെന്നും സിനിമയുടെ ടെക്നികല്‍ ടീം ഗംഭീരമായി പണിയെടുത്തിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ഗൗരി കിഷന്‍, നീരജ് മാധവ്, പ്രകാശ് വര്‍മ, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തെ അഭിനന്ദിച്ചു. രോമാഞ്ചം, ആവേശം എന്നീ വമ്പന്‍ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകന്‍ ജിത്തു മാധവന്‍ രചന നിര്‍വഹിക്കുന്ന സിനിമയാണിത്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.
തമിഴിലെ വമ്പന്‍ ചിത്രമായ ദളപതി വിജയ്യുടെ 'ജനനായകന്‍', ഗീതു മോഹന്‍ദാസ്-യാഷ് ടീമിന്റെ ബ്രഹ്‌മാണ്ഡ കന്നഡ ചിത്രമായ 'ടോക്‌സിക്' എന്നിവ നിര്‍മ്മിക്കുന്ന കെ വി എന്‍ പ്രൊഡക്ഷന്‍സ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്. ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകള്‍ നിര്‍മ്മിച്ച അജയന്‍ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷന്‍ ഡിസൈനര്‍. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പിആര്‍ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Beena Antony on her character in the movie Balan