ഇറാൻ വിമാനങ്ങൾ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ അനുവാദം നൽകിയെന്ന റിപ്പോർട്ട്; തള്ളി പാകിസ്താൻ

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പാകിസ്താനെതിരെ യുഎസ് സെനറ്റർ ലിൻസേ ഗ്രഹാം രംഗത്തെത്തി

ഇറാൻ വിമാനങ്ങൾ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ അനുവാദം നൽകിയെന്ന റിപ്പോർട്ട്; തള്ളി പാകിസ്താൻ
dot image

ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്റെ സൈനിക വിമാനങ്ങൾ തങ്ങളുടെ വ്യോമത്താവളത്തിൽ പാർക്ക് ചെയ്യാൻ മൗനാനുവാദം നൽകിയെന്ന റിപ്പോർട്ട് തള്ളി പാകിസ്താൻ. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്ത് വന്ന റിപ്പോർട്ടാണ് പാക് അധികൃതർ തള്ളിയത്. തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചതിന് പിന്നാലെയാണ് പാകിസ്താന് എതിരെ ഇത്തരത്തിലൊരു ആരോപണം ഉയർന്നത്. ജനസാന്ദ്രയേറിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ വിമാനങ്ങൾ എത്തിച്ചാൽ അത് മറച്ചുവയ്ക്കാൻ കഴിയില്ലെന്നാണ് ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് പാക് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ നിരവധി സൈനിക വിമാനങ്ങളും മറ്റ് ആസ്തികളും റാവൽപിണ്ടിക്ക് സമീപമുള്ള നൂർഖാൻ വ്യോമത്താവളക്കിലേക്ക മാറ്റിയെന്നായിരുന്നു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞത്. പാകിസ്താനിലെത്തിയ ഇറാൻ വിമാനങ്ങളിൽ, ഇറാനിയൻ എയർഫോഴ്‌സ് ആർ സി-130 എന്ന ചാരവിമാനം, നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ലോക്ക്ഹീഡ് സി -130 ഹെർക്കുലസ് ട്രാൻസ്‌പോർട്ട് വിമാനവും ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നാണ് വിവരം. പശ്ചിമേഷ്യൻ സംഘർഷം കനത്ത സാഹചര്യത്തിൽ അമേരിക്കൻ ആക്രമണം ഭയന്ന് ബാക്കിയുള്ള വ്യോമ - സൈനിക ആസ്തികൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് എയർക്രാഫ്റ്റുകൾ പാകിസ്താനിലെത്തിച്ചതെന്നാണ് പേരു വെളിപ്പെടുത്താൻ തയ്യാറാവാത്ത ഉദ്യോഗസ്ഥർ അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസിനോടാണ് വെളിപ്പെടുത്തിയത്.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പാകിസ്താനെതിരെ യുഎസ് സെനറ്റർ ലിൻസേ ഗ്രഹാം രംഗത്തെത്തി. ഈ റിപ്പോർട്ട് കൃത്യതയുള്ളതാണെങ്കിൽ ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥനാകുന്ന പാകിസ്താന്റെ ഇടപെടൽ പരിശോധിക്കണമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. അതേസമയം ഇറാൻ സിവിലിയൻ എയർക്രാഫ്റ്റ് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയതായും വിവരമുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയവിമാനങ്ങളിൽ സൈനിക വിമാനങ്ങൾ ഉള്ളതായി വ്യക്തമായിട്ടില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പ്രതികരിച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ഈ റിപ്പോർട്ട് തള്ളിയിട്ടുണ്ട്. അഫ്ഗാനിലേക്ക് വിമാനങ്ങൾ മാറ്റേണ്ട ആവശ്യം ഇറാനില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Content Highlights: Pakistan rejected reports claiming that Iranian aircraft were allowed to park at its airbase

dot image
To advertise here,contact us
dot image