ഇറാൻ തകർച്ചയുടെ വക്കിൽ, ഹോർമൂസ് തുറക്കണമെന്ന് ആവശ്യപ്പെട്ടു; അവകാശവാദവുമായി ട്രംപ്

അമേരിക്കയുടെ ഹോർമൂസ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ ആശ്യപ്പെട്ടന്നാണ് ട്രംപ് പറയുന്നത്

ഇറാൻ തകർച്ചയുടെ വക്കിൽ, ഹോർമൂസ് തുറക്കണമെന്ന് ആവശ്യപ്പെട്ടു; അവകാശവാദവുമായി ട്രംപ്
dot image

വാഷിം​ഗ്ടൺ: ഇറാൻ തകർച്ചയുടെ വക്കിലാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ഹോർമൂസ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ ആശ്യപ്പെട്ടന്നാണ് ട്രംപ് പറയുന്നത്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം. 'യുദ്ധത്തിൽ ഇറാൻ തകർച്ചയുടെ വക്കിലെത്തിയെന്നും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ യുഎസ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ ഞങ്ങളോട് ഇപ്പോൾ പറയുകയാണ്' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യസിൽ കുറിച്ചത്. എന്നാൽ തെഹ്റാൻ്റെ ഭാ​ഗത്ത് നിന്ന് ഇതുവരെ ഇതുസംബന്ധിച്ച പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

ഹോർമൂസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകൾക്കെതിരെ യുഎസ് സൈന്യം ഉപരോധം തുടരുകയാണ്. ഇറാനും തന്ത്രപ്രധാന ജലപാതയിൽ ഉപരോധം ശക്തമാക്കിയിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ഭാ​ഗമായുള്ള സമാധാന ചർച്ച നിലവിൽ അനിശ്ചിതത്തിലാണ്. ഹോര്‍മൂസ് കടലിടുക്കിലെ ഉപരോധം യുഎസ് അവസാനിപ്പിച്ചാലേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്ന നിലപാടിലാണ് ഇറാൻ. ഏപ്രില്‍ 11,12 തീയതികളില്‍ നടന്ന യുഎസ്-ഇറാന്‍ ചര്‍ച്ചകളുടെ ആദ്യഘട്ടവും പരാജയപ്പെട്ടിരുന്നു.

അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ തുടരുകയാണ്. ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാലും ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlights:'State of collapse': Trump says Iran seeks reopening of Hormuz Strait 'as soon as possible'

dot image
To advertise here,contact us
dot image