'എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത്? സ്ത്രീകളെ നമിച്ചിരിക്കുന്നു'; വൈറലായി അക്ഷയ്കുമാറിന്റെ ഹൈ ഹീലിട്ട ഡാന്‍സ്

ഗെയിം ഷോ ആയ വീല്‍ ഓഫ് ഫോര്‍ച്ചൂണിന്റെ ഗ്രാന്‍ഡ് ഫിനാലെയിലാണ് അക്ഷയ്കുമാറിന്റെ വൈറല്‍ ഡാന്‍സ് അരങ്ങേറിയത്

'എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത്? സ്ത്രീകളെ നമിച്ചിരിക്കുന്നു'; വൈറലായി അക്ഷയ്കുമാറിന്റെ ഹൈ ഹീലിട്ട ഡാന്‍സ്
dot image

ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ ഡാന്‍സിന് നിരവധി ആരാധകരുണ്ട്. എന്നാലിപ്പോഴിതാ അദ്ദേഹം ഹൈ ഹീല്‍സ് ധരിച്ച് ഡാന്‍സ് കളിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗെയിം ഷോ ആയ വീല്‍ ഓഫ് ഫോര്‍ച്ചൂണിന്റെ ഗ്രാന്‍ഡ് ഫിനാലെയിലാണ് അക്ഷയ്കുമാറിന്റെ വൈറല്‍ ഡാന്‍സ് അരങ്ങേറിയത്.

നടി ജാക്വലിന്‍ ഫെര്‍ണാണ്ടസും കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാനും അതിഥികളായി എത്തിയ എപ്പിസോഡിലായിരുന്നു ഈ രസകരമായ സംഭവം. അക്ഷയ്കുമാറിന്റെ പ്രാങ്കുകള്‍ കൊണ്ട് തങ്ങള്‍ പലപ്പോഴും കുടുങ്ങാറുണ്ടെന്നും അതിന് പകരമായി അക്ഷയ്കുമാര്‍ ഹൈ ഹീല്‍സിട്ട് ഡാന്‍സ് കളിക്കണമെന്നുമായിരുന്നു ജാക്വിലിന്റെ ആവശ്യം. അത് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ തന്റെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ജാക്വലിന്‍ ചലഞ്ച് ചെയ്തു.

അക്ഷയ് ഈ ചലഞ്ചിനോട് ആദ്യം നോ പറയുകയാണ് ചെയ്തത്. നിങ്ങള്‍ക്ക് ഭ്രാന്താണോ? ഞാന്‍ ഇത് ധരിക്കണോ? എന്റെ കാല്‍ മുറിഞ്ഞു പോകും. ജീവിതത്തില്‍ ഒരിക്കലും പോലും ഹൈ ഹീല്‍സ് ധരിച്ചിട്ടില്ല, എനിക്ക് നല്ല പേടിയുണ്ട്,'' എന്നാണ് താരം പറഞ്ഞത്. 'എല്ലാ സ്ത്രീകളെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നിങ്ങള്‍ എങ്ങനെയാണ് ഇവ ധരിച്ച് നടക്കുന്നത് ?- എന്നും അക്ഷയ് കുമാര്‍ ചോദിച്ചു.

ഒടുവില്‍ ഇവരുടെ ഫറാഖാന്റെയും ജാക്വിലിന്റെയും നിര്‍ബന്ധം കൊണ്ട് അക്ഷയ് ഈ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു. തന്റെ ചിത്രമായ ഹൗസ് ഫുള്‍ 4 ലെ 'ലാല്‍ പാരി' ഗാനത്തിനൊപ്പമാണ് ചുവട് വെച്ചത്. അക്ഷയ് കുമാറിനോടൊപ്പം പിന്നീട് ഫറയും ജാക്വലിനും ഡാന്‍സ് കളിച്ചു.

ചില പ്രത്യേക ഫൂട്ട് വര്‍ക്ക് ചെയ്യാന്‍ ഫറ ആവശ്യപ്പെടുകയും അക്ഷയ് അനായാസം അത് പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഫറാ ഖാന്‍ അക്ഷയ് കുമാറിനെ പ്രശംസിക്കുകയും ചെയ്തു. ഈ വിഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.

Content Highlights: Akshay Kumar's high heel dance goes viral

dot image
To advertise here,contact us
dot image