ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റ് കിട്ടിയില്ലേ? വഴിയുണ്ട്; കറണ്ട് അവൈലബിലിറ്റി ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാ

ട്രെയിന്‍ യാത്ര ചെയ്യുന്ന പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് ടിക്കറ്റ് കിട്ടുന്നില്ല എന്നത്

ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റ് കിട്ടിയില്ലേ? വഴിയുണ്ട്; കറണ്ട് അവൈലബിലിറ്റി ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാ
dot image

ദീര്‍ഘദൂര യാത്രകള്‍ക്ക് ട്രെയിന്‍ സര്‍വ്വീസ് ഉപയോഗിക്കുന്ന ധാരാളം ജനങ്ങളുണ്ട്. എന്നാല്‍ ടിക്കറ്റ് കിട്ടുന്നില്ല എന്നത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാതെയുള്ള ദീര്‍ഘദൂര യാത്രകള്‍ ഏറെ ദുഷ്‌കരമാണ്. എന്നാല്‍ ടെന്‍ഷന്‍ ഒന്നും വേണ്ട. ടിക്കറ്റ് കിട്ടാതെ യാത്ര മാറ്റിവയ്‌ക്കേണ്ട കാര്യമില്ല. അതിന് കറണ്ട് അവൈലബിലിറ്റി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനെക്കുറിച്ച് അറിയേണ്ടതുണ്ട്.

current availability ticket

ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റ് ലഭിച്ചില്ല എങ്കില്‍ അവസാന നിമിഷം കറണ്ട് അവൈലബിലിറ്റി ടിക്കറ്റുകള്‍ ലഭിക്കുമോ എന്ന് ശ്രമിക്കാവുന്നതാണ്.

ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പാണ് കറണ്ട് അവൈലബിലിറ്റി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. ഇതില്‍ വെയിറ്റിംഗ് ലിസ്റ്റുകളോ ആര്‍എസി സംവിധാനമോ ഇല്ല. ഇവയില്‍ കണ്‍ഫോമ്ഡ് ടിക്കറ്റ് മാത്രമേ ലഭിക്കൂ എന്നതാണ് ഒരു പ്രത്യേകത.

current availability ticket

എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം

ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വൈബ്‌സൈറ്റ് വഴിയും അംഗീകൃത ആപ്പ് വഴിയും കൂടാതെ റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളില്‍ ചെന്ന് നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇവയ്ക്ക് കൂടുതല്‍ ടിക്കറ്റ് നിരക്കുകള്‍ ഒന്നും തന്നെയില്ല. സാധാരണ നിരക്കുകള്‍ തന്നെയാണ് ഇവിടെയും ഈടാക്കുന്നത്. ട്രെയിന്‍ യാത്ര തുടങ്ങികഴിഞ്ഞാല്‍ ഈ ടിക്കറ്റുകള്‍ ലഭ്യമല്ല.

Content Highlights :The main problem faced by many train travelers is not getting tickets. Current Availability How to Book Tickets





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image