

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ വെടിവെപ്പുണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പരിഭ്രാന്തി നിറഞ്ഞ സാഹചര്യത്തില്‍ വിലകൂടിയ മദ്യക്കുപ്പികൾ അടിച്ചുമാറ്റുന്ന തിരക്കിലായിരുന്നു അത്താഴവിരുന്നിനെത്തിയ ചില അതിഥികള്‍. വിലകൂടിയ മദ്യക്കുപ്പികള്‍ അടിച്ചുമാറ്റുന്ന അതിഥികളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള അതിഥികള്‍ മദ്യക്കുപ്പികൾ കൈക്കലാക്കിയത്. ബാഗുകളിലും കോട്ടുകളിലും സീല്‍ പൊട്ടിക്കാത്ത മദ്യക്കുപ്പികൾ തിരുകിക്കയറ്റുന്ന അതിഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
The highlight of the shooting is all the press and influencers yoinking bottles of wine and champagne. Good on them for that. pic.twitter.com/4Ht0bPEXdn
— Anonymous (@YourAnonCentral) April 26, 2026
വാഷിങ്ടൺ ഹിൽട്ടണിൽ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവെപ്പുണ്ടാവുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുകയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. വെടിവെപ്പ് നടത്തിയ ആളെ പിടികൂടുകയും ചെയ്തിരുന്നു. 31കാരനായ കോള്‍ തോമസ് അലനാണ് പിടിയിലായത്. ഇയാള്‍ ആക്രമണം നടത്തിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
Content Highlights: Guests steal liquor bottles during shooting at Trump dinner; video goes viral