ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

കണ്ണുകളിലെ മാറ്റങ്ങള്‍ ചില രോഗങ്ങളുടെ സൂചന നല്‍കുന്നു

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?
dot image

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്‌നി ഡിസീസിന്റെ ഗവേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യത്തെക്കുറിച്ച് പറയുന്നുണ്ട്.

puffy eyes and kidney

എന്തുകൊണ്ട് കണ്ണുകളില്‍

കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മം നേര്‍ത്തതും അയഞ്ഞ ഘടനയുള്ളതുമാണ്. പ്രത്യേകിച്ച് രാത്രിയില്‍ നിവര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ ഈ ഭാഗത്ത് എളുപ്പത്തില്‍ ശരീര ദാവകങ്ങള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. അതുകൊണ്ടാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണുകള്‍ വീര്‍ത്തിരിക്കുന്നത്. എന്നാല്‍ ഈ നീര്‍വീക്കം സ്ഥിരമായി കാണപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കണ്ണുകളും വൃക്കയുമായുള്ള ബന്ധം

ശരീരത്തിലെ അധിക ദ്രാവകം നീക്കം ചെയ്യുന്നതിനും ശരീരത്തിലെ പ്രോട്ടീന്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വൃക്കകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ശരീരത്തില്‍ ദ്രാവകം തങ്ങിനില്‍ക്കാനിടയാകുന്നു. രക്തക്കുഴലുകളിലെ ഓങ്കോട്ടിക്ക് മര്‍ദ്ദം കുറയ്ക്കുകയും ടിഷ്യുകളിലേക്ക് ദ്രാവകം അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന ഏറ്റവും സാധാരണമായ സ്ഥലങ്ങളിലൊന്ന് കണ്ണുകള്‍ക്ക് താഴെയാണ്. ഇതിനെ 'പെരിയോര്‍ബിറ്റല്‍ എഡിമ' എന്ന് വിളിക്കുന്നു.

puffy eyes and kidney

വൃക്കതകരാര്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

വൃക്കകള്‍ക്ക് തകരാറുണ്ടാകുമ്പോള്‍ കണ്ണിന്റെ വീക്കത്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്

  • രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പ്രകടമാകുന്ന നീര്‍വീക്കം
  • നുരയോ പതയോ കലര്‍ന്ന മൂത്രം
  • കാലക്രമേണ മൂത്രത്തിന്റെ അളവ് കുറയുന്നു
  • കാലുകള്‍ പ്രത്യേകിച്ച് കണങ്കാലുകളിലെ നീര്‍വീക്കം
  • സ്ഥിരമായ ക്ഷീണം
  • ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

(ഈ ലക്ഷണങ്ങള്‍ അവഗണിക്കുന്നത് പലപ്പോഴും രോഗനിര്‍ണയം വൈകിപ്പിക്കുന്നു.)

Content Highlights :Are tired and puffy eyes a sign of kidney failure? Changes in the eyes indicate certain diseases.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image