വിനോദ സഞ്ചാരികൾക്ക് വമ്പൻ ഓഫർ; ആകര്‍ഷകമായ ഇളവുകളുമായി ദുബായ് സഫാരി പാര്‍ക്ക്

പരിമിതകാലത്തേയ്ക്കാണ് ഈ ഇളവ് പ്രയോജനപ്പെടുത്താനാകുക

വിനോദ സഞ്ചാരികൾക്ക് വമ്പൻ ഓഫർ; ആകര്‍ഷകമായ ഇളവുകളുമായി ദുബായ് സഫാരി പാര്‍ക്ക്
dot image

സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ ഇളവുകളുമായി ദുബായ് സഫാരി പാര്‍ക്ക്. ടിക്കറ്റിന് ബൈ ടു ഗെറ്റ് 2 ഫ്രീ ഓഫറും 12 വയസില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്ക് സൗജന്യ പ്രവേശനവും അനുവദിക്കുന്ന കിഡ്സ് ഗോ ഫ്രീ ഓഫറുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴാം സീസണ്‍ അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ദുബായ് സഫാരി പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ടിക്കറ്റെടുത്താല്‍ രണ്ട് ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ബൈ ടു ഗെറ്റ് 2 ഫ്രീ ഓഫറും 12 വയസില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന കിഡ്സ് ഗോ ഫ്രീ ഓഫറുമാണ് ഇതില്‍ പ്രധാനം.

പരിമിതകാലത്തേയ്ക്കാണ് ഈ ഇളവ് പ്രയോജനപ്പെടുത്താനാകുക. പ്രവര്‍ത്തിദിനങ്ങളിലും വാരാന്ത്യ അവധിയിലും ഓഫര്‍ ലഭ്യമാണ്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പരിസ്ഥിതിയുമായി അടുത്ത് ഇടപഴകാനും ഒട്ടേറെ മൃഗങ്ങളെ കാണുന്നതിനുമുള്ള സുവര്‍ണാവസരമാണ് സഫാറി പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ചൂടുകാലത്ത് സന്ദര്‍ശകര്‍ക്കായി എസി ഷട്ടില്‍ ട്രെയിന്‍ സര്‍വ്വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2018ല്‍ ആരംഭിച്ച ദുബായ് സഫാരി പാര്‍ക്കില്‍ ഇപ്പോള്‍ 300 ഇനങ്ങളിലായി മൂവായിരത്തിലധികം മൃഗങ്ങളാണുള്ളത്.

ആഫ്രിക്കന്‍ വിലേജ്, എക്സപ്ളോറര്‍ വില്ലേജ്, ഏഷ്യന്‍ വില്ലേജ്, അറേബ്യന്‍ ഡെസേര്‍ട്ട് സഫാരി, കിഡ്സ് ഫാം, അല്‍ വാദി എന്നിങ്ങനെ 119 ഹെക്ടര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ദുബായ് സഫാരി പാര്‍ക്കിന്റെ ഏഴാം സീസണ്‍ മെയ് 31ന് അവസാനിക്കും. ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനിലും നേരിട്ടും വാങ്ങാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം ടിക്കറ്റെടുക്കാന്‍ താമസക്കാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Content Highlights: Dubai Safari Park is offering major discounts and attractive deals for visitors and tourists. The special offers aim to attract more families and travelers, boosting tourism and making the destination more accessible and enjoyable.

dot image
To advertise here,contact us
dot image