ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് വഴി തുറന്ന് ഇറാൻ; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗാചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾക്ക് ധാരണയായത്

ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് വഴി തുറന്ന് ഇറാൻ; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം
dot image

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകി ഇറാൻ. ഇന്ത്യയും ഇറാനുമായി നടത്തിയ നയതന്ത്രചർച്ചകൾക്ക് പിന്നാലെയാണ് ഇറാൻ അനുമതി നൽകിയത്. പരിമൾ, പുഷ്പ എന്നീ രണ്ട് കപ്പലുകൾക്കാണ് അനുമതി നൽകിയത്. അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി. ഇന്ത്യയുടെ എണ്ണ കപ്പലുകൾ ആക്രമിക്കില്ലെന്നും ഇറാൻ ഉറപ്പ് നൽകി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾക്ക് ധാരണയായത്.

ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ത്യയിൽ പെട്രോൾ, പാചക വാതക ക്ഷാമമുണ്ടാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പുതിയ ചർച്ച പ്രതിസന്ധി പരിഹരിക്കുമെന്നാണ് വിലയിരുത്തൽ.ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നേരിടാൻ ഇന്ത്യൻ റഷ്യൻ എണ്ണ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 45 ശതമാനത്തിൻ്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Iran confirms opening of Strait of Hormuz to Indian ships, Ministry of External Affairs confirms

dot image
To advertise here,contact us
dot image