'അമേരിക്കൻ സൈന്യത്തിന് ഒരു 'അടി' ആവശ്യമാണ്'; ഖമനയിയുടെ അവസാനം പ്രസംഗം അമേരിക്കയെക്കുറിച്ച്

യുഎസും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ അവസാനിച്ചതിന് പിന്നാലെയായിരുന്നു ഖമനയിയുടെ ഈ പ്രസംഗം എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്

'അമേരിക്കൻ സൈന്യത്തിന് ഒരു 'അടി' ആവശ്യമാണ്'; ഖമനയിയുടെ അവസാനം പ്രസംഗം അമേരിക്കയെക്കുറിച്ച്
dot image

ടെഹ്‌റാൻ: കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പ്രസംഗിച്ചത് ആണവായുധങ്ങളെയും അമേരിക്കൻ സൈന്യത്തെയും കുറിച്ച്. ആണവായുധം ഇറാന് അത്യാവശ്യമാണെന്നും അമേരിക്കക്കാർ ഒരാവശ്യവും ഇല്ലാതെ ഇറാന്റെ കാര്യത്തിൽ ഇടപെടുകയാണെന്നുമായിരുന്നു ഖമനയിയുടെ പ്രസംഗം. റോയിട്ടേഴ്സ് ആണ് അലി ഖമനയിയുടെ അവസാനത്തെ പ്രസംഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഎസും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ അവസാനിച്ചതിന് പിന്നാലെയായിരുന്നു ഖമനയിയുടെ ഈ പ്രസംഗം എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ' നമുക്ക് ആണവായുധങ്ങൾ വേണം. ആണവായുധങ്ങൾ ഇല്ലെങ്കിൽ രാജ്യം അതിന്റെ എതിരാളികളാൽ ചവിട്ടിമെതിക്കപ്പെടും. ആണായുധങ്ങൾ അത്യാവശ്യമാണ്. അമേരിക്കക്കാർ ഒരാവശ്യവും ഇല്ലാതെയാണ് ഇക്കാര്യത്തിൽ ഇടപെടുന്നത്. നമ്മൾക്ക് എന്ത് മിസൈലുകൾ ഉണ്ടെങ്കിലും അവർക്കെന്താണ്? ഇത് നമുക്ക് പ്രശ്നമാണ്' എന്ന് ഖമനയി പറഞ്ഞു.

തങ്ങളുടെ സൈന്യമാണ് ഏറ്റവും ശക്തിയുള്ള സൈന്യം എന്നാണ യുഎസ് പ്രസിഡന്റ് പറയുന്നത്. എന്നാൽ എഴുന്നേൽക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ആ സൈന്യത്തിന് ഒരു അടി ആവശ്യമായി വന്നേക്കും'; എന്നും ഖമനയി പറഞ്ഞു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് നേരത്തെ ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഖമനയി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമണം ആരംഭിച്ചതിൻ്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനേയിയെ വധിച്ചുവെന്നും ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ഖമനയിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാകിസ്താനിലെ കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണമുണ്ടായി. ഖമനയിയുടെ ചിത്രമടക്കം ഉയർത്തിപ്പിടിച്ചെത്തിയ പ്രതിഷേധക്കാർ യുഎസ് കോൺസുലേറ്റ് വളപ്പിലേക്ക് ഇരച്ചെത്തി ജനൽ ചില്ലുകളടക്കം അടിച്ചു തകർക്കുകയായിരുന്നു. ശേഷം കെട്ടിടത്തിന് തീയിട്ടു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന ടിയർ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Content Highlights: Days before his killing, Ayatollah Ali Khamenei delivered a speech addressing nuclear weapons and the presence of the United States in regional affairs. He reportedly stated that nuclear capability was essential for Iran’s security and accused the United States of interfering in Iran’s matters without justification.

dot image
To advertise here,contact us
dot image