പിതാവ് പ്രത്യാഘാതങ്ങളെപ്പറ്റി ധാരണയില്ലാതെ ഇട്ടുപോയതാണ്: പേരിൽ നിന്ന് 'ഹിറ്റ്‌ലർ' ഒഴിവാക്കി നമീബിയൻ നേതാവ്

'എന്റെ പേര് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നല്ല. ഞാന്‍ അഡോള്‍ഫ് ഉനോനയാണ്' അഡോൾഫ് പറഞ്ഞു

പിതാവ് പ്രത്യാഘാതങ്ങളെപ്പറ്റി ധാരണയില്ലാതെ ഇട്ടുപോയതാണ്: പേരിൽ നിന്ന് 'ഹിറ്റ്‌ലർ' ഒഴിവാക്കി നമീബിയൻ നേതാവ്
dot image

വിന്ദോക്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പേരില്‍ നിന്ന് 'ഹിറ്റ്‌ലര്‍' ഒഴിവാക്കി നമീബിയന്‍ നേതാവ്. അഡോള്‍ഫ് ഉനോനയാണ് തന്റെ തിരിച്ചറിയല്‍ രേഖകളില്‍ നിന്നുള്‍പ്പെടെ ഹിറ്റ്‌ലര്‍ എന്ന പേര് നീക്കംചെയ്തത്. 'എൻ്റെ പേര് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നല്ല. ഞാന്‍ അഡോള്‍ഫ് ഉനോനയാണ്. എനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളുമായി ആ പേരിൻ്റെ ആളുകള്‍ ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ആഗോളതലത്തില്‍ ആ പേരിന്റെ ഭാരമോ ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടത്തിയ ഭീകരതയോ അറിയാതെ എൻ്റെ പിതാവാണ് ആ പേര് എനിക്കിട്ടത്' അഡോള്‍ഫ് ഉനോന പറഞ്ഞു.

പേര് ഹിറ്റ്‌ലര്‍ എന്നാണെങ്കിലും ഉനോനയ്ക്ക ശക്തമായ ജനപിന്തുണയാണ് ലഭിക്കുന്നത്. 2004 മുതല്‍ കൗണ്‍സില്‍ സ്ഥാനം വഹിക്കുകയും ആവര്‍ത്തിച്ച് തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടുകയും ചെയ്തയാളാണ് ഉനോന. പേര് കാരണം ആഗോളതലത്തില്‍ ശ്രദ്ധനേടിയ അഡോള്‍ഡ് ഉനോന നിരന്തരം തനിക്ക് നാസി പ്രത്യയശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലെന്നും അതിന്റെ ചരിത്രവുമായി അടുപ്പമില്ലെന്നും ആവര്‍ത്തിച്ച് വിശദീകരിക്കേണ്ടിവന്നു. താന്‍ അപലപിക്കുന്ന ഒരാളുമായി ബന്ധപ്പെടുത്തി തന്നെ ബന്ധപ്പെടുത്തുന്നത് താല്‍പ്പര്യപ്പെടുന്നില്ലെന്നും പേര് മാറ്റിയതോടെ ഈ ബന്ധപ്പെടുത്തല്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉനോന കൂട്ടിച്ചേര്‍ത്തു.

Content Highlights: Namibian leader Adolf Hitler uunona cuts 'Hitler' from his name

dot image
To advertise here,contact us
dot image