ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; പ്രളയത്തിലും ഉരുൾപൊട്ടലിലും 60 മരണം

തെക്കന്‍ തമിഴ്‌നാട് തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; പ്രളയത്തിലും ഉരുൾപൊട്ടലിലും 60 മരണം
dot image

കൊളംബോ: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. പ്രളയത്തിലും ഉരുള്‍പൊട്ടലിലും കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യ ഐഎന്‍എസ് വിക്രാന്ത് വിട്ടുനല്‍കി. തെക്കന്‍ തമിഴ്‌നാട് തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ദുരന്തത്തില്‍പ്പെട്ട് നിരവധി ആളുകളെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടമുണ്ടായിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച മോദി ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അറിയിച്ചു. ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായമായി ദുരിതാശ്വാസ സാമഗ്രികളടക്കമുള്ള കപ്പൽ അയച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇപ്പോഴും നാശം വിതയ്ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 12,313 കുടുംബങ്ങളിലെ 43,000ത്തിലധികം പേരെ ദുരന്തം ബാധിച്ചതായി ദുരന്ത വിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇവരെ സ്‌കൂളുകളിലേക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കും മാറ്റിയതായി ഡിഎംസി അറിയിച്ചു.

Content Highlight: Cyclone Dit Vaa hits Sri Lanka; 60 dead in floods and landslides

dot image
To advertise here,contact us
dot image