
മപുറ്റോ: മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികളടക്കം അഞ്ച് പേരെ കാണാതായി. കൊച്ചി പിറവം സ്വദേശിയായ ഇന്ദ്രജിത്താണ് കാണാതായ മലയാളി. ഒരാഴ്ച്ച മുന്‍പായിരുന്നു ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് കുടുംബം വ്യക്തമാക്കി.
21 പേരായിരുന്നു ബോട്ടില്‍ ആകെ ഉണ്ടായിരുന്നത്. ഇവരില്‍ 14 പേര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് മൊസാംബിക് ഹൈക്കമ്മീഷന്‍ അറിയിച്ചു. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ വഹിച്ചുകൊണ്ട് പോകുന്ന ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കുടുംബാംഗങ്ങള്‍ക്ക് ഈ താഴെ നൽകിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് മൊസാംബിക് ഹൈക്കമ്മീഷന്‍ പറഞ്ഞു. നമ്പർ: +258-870087401, +258-821207788
Content Highlight; 3 dead as ship capsizes in Mozambique