ലോകകപ്പ് കളിക്കും, ജയിക്കാൻ ആഗ്രഹമുണ്ട്; കൊച്ചുകൂട്ടികളോട് രോഹിത് പറഞ്ഞത് വൈറൽ

ഇതിനിടെ ഇരുവരും 2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചർച്ചകൾ ഒരുപാട് നടക്കുന്നുണ്ട്

ലോകകപ്പ് കളിക്കും, ജയിക്കാൻ ആഗ്രഹമുണ്ട്; കൊച്ചുകൂട്ടികളോട് രോഹിത് പറഞ്ഞത് വൈറൽ
dot image

2027ലെ ലോകകപ്പിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും മുൻ നായകൻ രോഹിത് ശർമയും കളിക്കുമോ എന്ന കാര്യത്തിൽ ഒരുപാട് ചർച്ചകൾ ഉടലെടുത്തിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ഏകദിനത്തിൽ കളിക്കാൻ ഒരുങ്ങുകയാണ് ഇരുവരും. ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ് ഇരുവരും കളിക്കാൻ ഇറങ്ങുന്നത്. ഇതിനിടെ ഇരുവരും 2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചർച്ചകൾ ഒരുപാട് നടക്കുന്നുണ്ട്.

ഇതിനിടെ രോഹിത് ശർമയുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മെയ്ക്ക് എ വിഷ് ഇന്ത്യ പങ്കുവെച്ചൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ കുറച്ച് കുട്ടി ആരാധകരുമായി രോഹിത് സംസാരിക്കുന്നുണ്ട്. ഇതിൽ ഒരാൾ എന്നാണ് അടുത്ത ലോകകപ്പെന്നും അതിൽ കളിക്കുമോ എന്നൊക്കെ ചോദിക്കുന്നുണ്ട്.

ആ ലോകകപ്പിൽ കളിക്കുമോ എന്ന് ചോദിക്കുമ്പോൾ തനിക്ക് ആഗ്രമുണ്ടെന്നും കളിക്കുമെന്നും രോഹിത് പറഞ്ഞു.

വിജയിക്കണമെന്ന് തങ്ങളുടെ ആഗ്രഹമാണെന്നും രോഹിത്തിനും ആഗ്രഹമില്ലേയെന്ന് ചോദിക്കുമ്പോൾ തനിക്കും ആഗ്രഹമുണ്ടെന്ന് രോഹിത് മറുപടി നൽകി. ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും മാറ്റപ്പെട്ട രോഹിത്തിന് പകരം ശുഭ്മാൻ ഗില്ലായിരിക്കും ടീമിനെ നയിക്കുക. ഒക്ടോബർോ 19നാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlights- Rohit sharma Says he Will play The World Cup and wish to win it

dot image
To advertise here,contact us
dot image