'​മലയാളത്തെ വാനോളം ഉയർത്തുക ലക്ഷ്യം; ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിക്കും'; സജി ചെറിയാൻ

പ്രവാസി മലയാളികളെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് സജി ചെറിയാൻ

'​മലയാളത്തെ വാനോളം ഉയർത്തുക ലക്ഷ്യം; ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിക്കും'; സജി ചെറിയാൻ
dot image

ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മലയാളത്തെ വാനോളം ഉയർത്തുക, ശുദ്ധമായ മലയാളം എല്ലാവരിലേക്കുമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബർ മാസം 20, 21, 22, തീയതികളിൽ കൊച്ചിയിലാണ് ​ഗ്ലോബൽ കൾച്ചറൽ കോൺ​ഗ്രസ് സംഘടിപ്പിക്കുക. ബഹ്റൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത, ബഹ്റൈൻ കേരളീയ സമാജത്തിലാണ് മന്ത്രി സജി ചെറിയാന്റെ പ്രഖ്യാപനം.

'മലയാളം മിഷൻ ലോകത്ത് ആദ്യമായി ആരംഭിച്ചത് ബഹ്റൈനിലാണ്. മലയാളത്തെ വാനോളം ഉയർത്തുകയാണ് കേരള സർക്കാരിന്റെ ലക്ഷ്യം. ലോകത്തുള്ള എല്ലാ മലയാളികളും ശുദ്ധ മലയാളം പഠിക്കണമെന്ന് കേരള സർക്കാർ ആ​ഗ്രഹിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ് സംഘടിപ്പിക്കുകയാണ്. ഇന്ത്യൻ കൾച്ചറൽ കോൺ​ഗ്രസ് എന്നാണ് പരിപാടിയുടെ ഔദ്യോ​ഗിക പേര്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.' സജി ചെറിയാൻ പറഞ്ഞു.

'മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ഒരു വിദേശ രാജ്യത്തെ ഈ പരിപാടിയിലേക്ക് ക്ഷണിക്കുകയാണ്. ബഹ്റൈനിലുള്ള എല്ലാ കലാകാരുടെയും ​ഗ്ലോബൽ കൾച്ചറൽ കോൺ​ഗ്രസിൽ അവതരിപ്പിക്കാൻ സർക്കാർ ആ​ഗ്രഹിക്കുന്നു. അതിനായി എല്ലാവരെയും ക്ഷണിക്കുന്നു. പ്രവാസി മലയാളികളെ ചേർത്തുപിടിക്കുന്ന സർക്കാരാണിത്.' പ്രവാസികളുടെ എല്ലാ വിഷമഘട്ടത്തിലും സർക്കാർ ഒപ്പമുണ്ടായിരുന്നുവെന്നും സജി ചെറിയാൻ വ്യക്തമാക്കി.

Content Highlights: Minister Saji Cherian says Global Cultural Congress will be organized in Kochi

dot image
To advertise here,contact us
dot image