ലോകേഷ് ഒക്കെ മാറി നിൽക്ക്!, ഇത് രഞ്ജി പണിക്കർ സിനിമാറ്റിക് യൂണിവേഴ്‌സ്; ഒടുവിൽ അത് കണ്ടെത്തി ആരാധകർ

രഞ്ജി പണിക്കർ ചിത്രങ്ങളായ പ്രജയും ഏകലവ്യനും കൂട്ടിച്ചേർത്താണ് ഇപ്പോൾ പ്രേക്ഷകർ ഈ കണക്ട് കണ്ടെത്തിയിരിക്കുന്നത്

ലോകേഷ് ഒക്കെ മാറി നിൽക്ക്!, ഇത് രഞ്ജി പണിക്കർ സിനിമാറ്റിക് യൂണിവേഴ്‌സ്; ഒടുവിൽ അത് കണ്ടെത്തി ആരാധകർ
dot image

ഗംഭീര തിരക്കഥകൾ കൊണ്ടും പഞ്ച് ഡയലോഗുകൾ കൊണ്ടും മലയാളികളെ ത്രസിപ്പിച്ച എഴുത്തുകാരനാണ്‌ രഞ്ജി പണിക്കർ. അദ്ദേഹത്തിന്റെ തിരക്കഥയിൽ വന്ന പല സിനിമകളും വലിയ വിജയമാണ് സ്വന്തമാക്കിയത്. ഒപ്പം ചിത്രത്തിലെ നായകന്മാരും വലിയ തോതിൽ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ രഞ്ജി പണിക്കർ സിനിമകളിലെ ഒരു പ്രത്യേകത കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനും മുൻപ് മലയാള സിനിമയിലേക്ക് യൂണിവേഴ്‌സ് എന്ന ആശയം കൊണ്ടുവന്ന ആളാണ് രഞ്ജി പണിക്കർ എന്നാണ് പുതിയ കണ്ടെത്തൽ.

രഞ്ജി പണിക്കർ ചിത്രങ്ങളായ പ്രജയും ഏകലവ്യനും കൂട്ടിച്ചേർത്താണ് ഇപ്പോൾ പ്രേക്ഷകർ ഈ കണക്ട് കണ്ടെത്തിയിരിക്കുന്നത്. 1993 ൽ പുറത്തിറങ്ങിയ ഏകലവ്യനിൽ സുരേഷ് ഗോപിയുടെ കഥാപാത്രം അണ്ടർവോൾഡ് ഡോൺ ആയ സക്കീർ ഹുസൈനിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇത് 2001 ൽ പുറത്തുവന്ന പ്രജയിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേരാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് പ്രേക്ഷകർ രഞ്ജി പണിക്കർ സിനിമാറ്റിക് യൂണിവേഴ്‌സ് അഥവാ RCU ഉറപ്പിച്ചിരിക്കുന്നത്. ഏകലവ്യനിൽ പറഞ്ഞ സക്കീർ ഹുസൈൻ പ്രജയിലെ മോഹൻലാൽ ആണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

രഞ്ജി പണിക്കരുടെ മറ്റു സിനിമകളിലും ഈ യൂണിവേഴ്‌സ് കണക്ട് ഉണ്ടെന്നാണ് വീഡിയോക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്. സൂപ്പർ സ്റ്റാർഡത്തിലേക്ക് സുരേഷ് ഗോപിയെ കൈപിടിച്ചുയർത്തിയ സിനിമയാണ് ഏകലവ്യൻ. ഷാജി കൈലാസ് ഒരുക്കിയ സിനിമ വലിയ വിജയമാണ് അന്ന് നേടിയത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ മാധവൻ എന്ന പൊലീസ് കഥാപാത്രം കയ്യടികൾ വാരിക്കൂട്ടിയിരുന്നു. ചിത്രം സി ബി ഐ ഓഫീസർ എന്ന പേരിൽ തെലുങ്കിൽ ഡബ്ബ് ചെയ്തു പുറത്തിറങ്ങിയപ്പോഴും വലിയ വിജയമാണ് അവിടെയും സ്വന്തമാക്കിയത്. അതേസമയം, രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷി ഒരുക്കിയ പ്രജയാകട്ടെ പഞ്ച് ഡയലോഗുകൾ കൊണ്ടും മോഹൻലാലിന്റെ പ്രകടനം കൊണ്ടും ശ്രദ്ധ നേടിയിരുന്നു.

Content Highlights: Audience find connect between ekalavyan and praja

dot image
To advertise here,contact us
dot image