
കുളിച്ചെന്ന് വരുത്തി വെറുതേ വെള്ളമൊഴിച്ച് സോപ്പ് തേച്ച് മിനിറ്റുകൾക്കുള്ളിൽ ബാത്ത്‌റൂമിൽ നിന്നും പുറത്തിറങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുളിക്കുമ്പോൾ ശരീരം നന്നായി വൃത്തിയായി എന്ന് ഉറപ്പുവരുത്തണം. മാത്രമല്ല നമ്മുടെ ശരീരത്തിലെ ഈ മൂന്ന് ഭാഗങ്ങൾ വൃത്തിയാക്കിയ ശേഷമേ ബാത്ത്റൂമിന് പുറത്തിറങ്ങാന്‍ പാടുള്ളു.
കാൽവിരലുകൾ, പൊക്കിൾ, ചെവി മടക്കുകളുടെ പിറകിലുള്ള ഭാഗം എന്നിവ വൃത്തിയാക്കിയില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ശുചിത്വം ഇല്ലാതെയായാൽ അത് ആരോഗ്യത്തെ ബാധിക്കുമെന്ന് പ്രത്യേകം പറഞ്ഞ് തരണ്ടല്ലോ? കുളിക്കുമ്പോൾ മേൽപ്പറഞ്ഞ ഭാഗങ്ങൾ വൃത്തിയാക്കിയില്ലെങ്കിൽ അഴുക്കുകൾ നിറഞ്ഞ് അണുബാധ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ശരീരത്തിലെ മറ്റുഭാഗങ്ങളുമായി താരതമ്യം ചെയ്താൽ ഇവിടങ്ങളിൽ എണ്ണമയവും ഈർപ്പവും തങ്ങിനിൽക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഈ ഭാഗങ്ങള്‍ വൃത്തിയാക്കിയില്ലെങ്കില്‍ ഇവിടെ സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ടാവും. ഇത് ചർമത്തെയും സാരമായി ബാധിക്കുകയും ചെയ്യും.
Content Highlights: You must clean these parts of body while bathing