'നാഷണൽ ഹൈവേ നിർമാണം ഡിസംബറിൽ പൂർത്തിയാകും'; പിണറായി വിജയൻ

കഴിഞ്ഞ 10 വർഷമായി സംസ്ഥാന സർക്കാർ പൂർത്തീകരിച്ച നേട്ടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ വിശദീകരിച്ചു

'നാഷണൽ ഹൈവേ നിർമാണം ഡിസംബറിൽ പൂർത്തിയാകും'; പിണറായി വിജയൻ
dot image

കേരളത്തിലെ നാഷണല്‍ ഹൈവേയുടെ നിര്‍മ്മാണം ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നും നടക്കില്ല എന്ന ചിന്ത മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. പ്രകടന പത്രികയിലെ ഭൂരിഭാഗം വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ബഹ്റൈനില്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ 10 വർഷമായി സംസ്ഥാന സർക്കാർ പൂർത്തീകരിച്ച നേട്ടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ വിശദീകരിച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തിയത്.

പ്രതിസന്ധികളും എതിര്‍പ്പുകളും മറികടന്ന് കേരളത്തിന്റെ എല്ലാ മേഖലയിലും സമഗ്ര വികസനം കൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഒന്നും നടക്കില്ലെന്ന പഴയ ചിന്താഗതി മാറി. പ്രകടന പത്രികയിലെ 800 വാ​ഗ്ദാനങ്ങളില്‍ 580ഉം നടപ്പിലാക്കിക്കഴിഞ്ഞു. നാഷണല്‍ ഹൈവേയുടെ നിര്‍മാണം ഡിസംബറില്‍ പുര്‍ത്തിയാക്കി ജനുവരിയില്‍ ജനങ്ങള്‍ക്കായി തുറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: National Highway construction will be completed in December says Pinarayi Vijayan

dot image
To advertise here,contact us
dot image