
വാഷിംഗ്ടണ്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയതിൽ വിചിത്ര ന്യായവുമായി ട്രംപ് ഭരണകൂടം. ഉക്രൈനിൽ സമാധാനത്തിന് വേണ്ടിയാണ് അധിക തീരുവ ചുമത്തിയതെന്ന് യുഎസ് സുപ്രിം കോടതിയിൽ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. അധിക തീരുവ ഏർപ്പെടുത്തിയ നടപടി വിലക്കിയ യുഎസ് ജില്ലാ കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ഭരണകൂടം ഇക്കാര്യം പറഞ്ഞത്.
അതേസമയം ട്രംപിൻ്റെ ഇരട്ടി തീരുവ ഇന്ത്യയുടെ വളർച്ചയെ ബാധിക്കും എന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ട്, മൂന്ന് പാദങ്ങളിൽ പ്രതിഫലിക്കും എന്നായിരുന്നു പ്രതികരണം. താരിഫ് നടപടി ഹ്രസ്വകാലത്തേക്കായിരിക്കും. താരിഫ് നഷ്ടം നികത്താൻ ജിഎസ്ടി നിരക്കുകൾ കുറച്ചത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ജിഎസ്ടി നിരക്കുകളിലെ കുറവ് രാജ്യത്തെ ഉപഭോഗം വർദ്ധിപ്പിക്കുമെന്നും നാഗേശ്വരൻ വ്യക്തമാക്കി.
Content Highlight; Trump says tariffs on India, others meant for Ukraine peace