ധോണിയും കപിലും ബേദിയുമെല്ലാം കളിക്കാരെ മോശം രീതിയിൽ കൈകാര്യം ചെയ്തവർ; ആഞ്ഞടിച്ച് യോഗ്‌രാജ് സിങ്

ധോണിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കളിക്കാരനായിരുന്നു യോഗ്‌രാജ് സിങ്.

ധോണിയും കപിലും ബേദിയുമെല്ലാം കളിക്കാരെ മോശം രീതിയിൽ കൈകാര്യം ചെയ്തവർ; ആഞ്ഞടിച്ച് യോഗ്‌രാജ് സിങ്
dot image

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകൻമാരായ എംഎസ് ധോണി, കപിൽ ദേവ്, ഇതിഹാസ സ്പിന്നർ ബിഷൻ സിങ് ബേദി എന്നിവർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിങ്.

മുൻ താരം ഇർഫാൻ പത്താൻ ധോണിയെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ ചർച്ചകൾക്കിടയിലാണ് യോഗ്‌രാജിന്റെ വിമർശനം. തനിക്ക് ആർക്ക് വേണ്ടിയും ഹുക്കാ സെറ്റ് ചെയ്തുകൊടുക്കേണ്ട കാര്യമില്ലെന്ന് പത്താൻ പറഞ്ഞ വീഡിയോയാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ ധോണിയെ കുറിച്ച് ഒരുപാട് താരങ്ങൾ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ടെന്നും കളികകാരെ മോശമായി കൈകാര്യം ചെയ്യുന്ന നായകനാണ് ധോണിയെന്നും യോഗ് രാജ് വിമർശിച്ചു.

'ഇത് ഇർഫാൻ പത്താന്റെ മാത്രം കാര്യമല്ല. ഗൗതം ഗംഭീർ ധോണിയുടെ മോശം രീതികളെ കുറിച്ച് സംസാരിക്കുന്നത് കാണാം. വീരേന്ദർ സെവാഗും അത്തരം കാര്യങ്ങൾ തുറന്നു പറഞ്ഞു. തന്നെ ഈച്ചയെപ്പോലെ ടീമിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് ഹർഭജൻ സിങ് സംസാരിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത് എന്ന് കണ്ടെത്താൻ നിങ്ങൾ ഒരു ജൂറിയെ നിയമിക്കേണ്ടടതുണ്ട്. എം.എസ്. ധോണി ഇതിനൊന്നും ഉത്തരം പറയാൻ ആഗ്രഹിക്കുന്നില്ല. കുറ്റബോധം മൂലമാമാണ് ധോണി മൗനം പാലിക്കുന്നത്.,' യോഗ്രാജ് ഇൻസൈഡ്സ്പോർട്ടിനോട് പറഞ്ഞു.

'ബിഷൻ സിങ്് ബേദി, കപിൽ ദേവ്, എം.എസ്. ധോണി എന്നിവരെക്കുറിച്ച് ഞാൻ പറയും. എന്റെ കൂടെ ഉണ്ടായിരുന്ന ആളുകളെക്കുറിച്ച് എനിക്ക് സംസാരിക്കാം. അവർ ആളുകളോട് മോശമായി പെരുമാറിയിട്ടുണ്ട്. അവർ കളിക്കാരെ മോശം രീതിയിലാണ് കൈകാര്യം ചെയ്തത്. രണ്ട് തെറ്റുകൾക്ക് ഒരു ശരിെ യ വരുത്താൻ കഴിയില്ല. ഞാൻ ഇത് തുറന്നു പറയുന്നു, നമ്മുടെ ക്രിക്കറ്റ് കളിക്കാരെയും ടീമിനെയും നമ്മുടെ ക്യാപ്റ്റൻമാർ നശിപ്പിച്ചു,' യോഗ്‌രാജ് സിങ് പറഞ്ഞു. ധോണിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കളിക്കാരനായിരുന്നു യോഗ്‌രാജ് സിങ്.

Content Highlight- Yograj Singh Slams Dhoni Kapil Dev and Bsihan Singh Bedi

dot image
To advertise here,contact us
dot image