
കനത്ത ഇടിവ് നേരിട്ട് ഓഹരിവിപണി. ബിഎസ്ഇ സെന്‍സെക്സ് 600ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,700 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി പിന്നീട് താഴെ പോകുകയായിരുന്നു.
ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. 2.4 ശതമാനം വരെ നഷ്ടമാണ് നേരിട്ടത്. അതേസമയം എംആന്റ്എം, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, അടക്കമുള്ള ഓഹരികള്‍ നേട്ടം സ്വന്തമാക്കി.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടു വരുന്ന ചില റിപ്പോര്‍ട്ടുകളാണ് ഐടി ഓഹരികളെ ബാധിച്ചത്. അമേരിക്കയിലെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് പുറത്തുവരാനിരിക്കുന്ന കണക്കുകളാണ് ആശങ്കപ്പെടുത്തുന്നത്. അമേരിക്കയില്‍ ജോബ് റിക്രൂട്ട്മെന്റ് വളര്‍ച്ചയില്‍ ഇടിവ് നേരിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഐടി ഓഹരികളെ ബാധിച്ചത്.
Content Highlights: Stock market plunges IT stocks plunge