ബ്രേക്ക് തകരാര്‍, പാളം തെറ്റി; പോര്‍ച്ചുഗലിൽ ട്രാം അപകടത്തില്‍ പതിനഞ്ച് പേര്‍ മരിച്ചു

ട്രെയിനിന്റെ ബ്രേക്കിങിലെ തകരാറാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

ബ്രേക്ക് തകരാര്‍, പാളം തെറ്റി; പോര്‍ച്ചുഗലിൽ ട്രാം അപകടത്തില്‍ പതിനഞ്ച് പേര്‍ മരിച്ചു
dot image

ലിസ്ബണ്‍: പോര്‍ച്ചുഗലിലെ ലിസ്ബണില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഗ്ലോറിയ റെയില്‍വേ ട്രാം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ 15 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന സൂചന. ബ്രേക്ക് നഷ്ടപ്പെട്ട ട്രാം പാളം തെറ്റിയതോടെയാണ് അപകടത്തില്‍പ്പെട്ടത്. ലിസ്ബണിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ യെല്ലോ ആന്‍ഡ് വൈറ്റ് എല്‍വദോര്‍ ഡെ ഗ്ലോറിയ എന്ന ജനപ്രിയ ട്രാമാണ് പ്രാദേശിക സമയം ആറുമണിയോടെ അപകടത്തില്‍പ്പെട്ടത്.

ട്രെയിനിന്റെ ബ്രേക്കിങിലെ തകരാറാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വളവിലെ കെട്ടിടത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ട്രാം നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേക്ക് പഞ്ഞുകയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ ട്രാമിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു. അതേസമയം അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം രാജ്യമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്തമെന്നായിരുന്നു ലിസ്ബണ്‍ മേയറുടെ പ്രതികരണം. പോര്‍ച്ചുഗലിന്റെ ദേശീയ സ്മാരകം എന്നാണ് ദി എല്‍വദോര്‍ ഡി ഗ്ലോറിയയെ വിശേഷിപ്പിക്കുന്നത്. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് വര്‍ഷംതോറും ട്രാമില്‍ യാത്ര ചെയ്യാനെത്തുന്നത്. 1885ലാണ് പോര്‍ച്ചുഗലില്‍ ട്രാം സര്‍വീസ് ആരംഭിച്ചത്. ലിസ്ബണില്‍ നിന്ന് രാത്രി ജീവിതത്തിന് പ്രശസ്തമായ ബെയ്റോ ആള്‍ട്ടോയിലെ റെസ്റ്റോറേഴ്‌സ് സ്‌ക്വയറിലേക്ക് ആളുകളെ എത്തിക്കാനായിരുന്നു സര്‍വ്വീസ് ആരംഭിച്ചത്.

Content Highlight; Lisbon historic cable car crash kills 15 in Portugal

dot image
To advertise here,contact us
dot image