

ലോസ് ആഞ്ചല്‍സ്: പ്രമുഖ ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്‌നറെയും ഭാര്യ മിഷേലിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയുമാണെന്ന് വ്യക്തമായത്.
ലോസ് ആഞ്ചല്‍സ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബ്രെന്റ്‌വുഡ് പരിസരത്താണ് ഇവരുടെ വീട്. നിരവധി സെലിബ്രിറ്റികള്‍ താമസിക്കുന്ന സ്ഥലമാണിത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ശരീരത്തില്‍ കത്തികൊണ്ട് മുറിവേറ്റ പാടുകളുണ്ട്. ഇരുവരുടെയും കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഹോളിവുഡിലെ മികച്ച സംവിധായകരില്‍ ഒരാളായാണ് റോബ് റെയ്‌നര്‍ വിലയരുത്തപ്പെടുന്നത്. 1980-90 കളില്‍ റോബിന്റേതായി നിരവധി സിനിമകള്‍ പിറന്നു. 'ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്, എ ഫ്യൂ ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദി പ്രിന്‍സസ് ബ്രൈഡ്, സ്റ്റാന്‍ഡ് ബൈ മി, എ ഫ്യൂ ഗുഡ് മെന്‍, ദി ബക്കറ്റ് ലിസ്റ്റ്, ഫ്‌ളിപ്പഡ്, ദി അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് റോബ് സംവിധാനം ചെയ്തത്. 1970കളില്‍ നടനായും ഇദ്ദേഹം തിളങ്ങിയിരുന്നു. രണ്ട് എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കോമഡി ഇതിഹാസം കാള്‍ റെയ്‌നറുടെ മകനാണ് റോബ് റെയ്‌നര്‍, ഭാര്യ മിഷേല്‍ ഫോട്ടോഗ്രാഫറാണ്.
Content Highlights- Hollywood director Rob Reiner and wife Michele found dead inside home in Los Angeles