നവ കേരള സദസ്സ്; പണം അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭ

ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്

dot image

തിരുവല്ല: നവ കേരള സദസ്സിന് പണം അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭ. ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ മാസം നാലിനു ചേര്ന്ന നഗരസഭാ കൗണ്സിലിലാണ് പണം നല്കാന് തീരുമാനിച്ചത്. സപ്ലിമെന്ററി അജന്ഡയായി തുക അനുവദിക്കുന്ന വിഷയം ഉള്പ്പെടുത്തിയാണ് ഒരു ലക്ഷം രൂപ അനുവദിച്ചത്. നവകേരള സദസ്സുമായി സഹകരിക്കേണ്ടതില്ലെന്ന കെപിസിസി നിര്ദേശം പാലിക്കാതെയുള്ള തീരുമാനത്തിനെതിരെ കോണ്ഗ്രസിലും യുഡിഎഫിലും പ്രതിഷേധമുയരുന്നു.


സര്ക്കാര് ഉത്തരവ് ഉണ്ടെന്നു കാണിച്ചു നഗരസഭാ സെക്രട്ടറിയാണു വിഷയം സപ്ലിമെന്റി അജന്ഡയായി ഉള്പ്പടെുത്തിയത്. നഗര സഭാ കൗണ്സില് ചേര്ന്ന ദിവസം കുറ്റപ്പുഴ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പായിരുന്നു. യുഡിഎഫ് കൗണ്സിലര് ഉള്പ്പടെയുള്ളവര് മത്സര രംഗത്തുണ്ടായിരുന്നു. പ്രധാന അജൻഡ ചർച്ചചെയ്ത് അവസാനിപ്പിച്ച് യുഡിഎഫിലെ ഭൂരിഭാഗം കൗൺസിലർമാരും മടങ്ങിയശേഷം പണം അനുവദിക്കുന്ന കാര്യം ചർച്ച ചെയ്തു പാസാക്കുകയായിരുന്നു.

നവ കേരള സദസ്സ്; യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് പണം അനുവദിച്ചു

ആദ്യഘട്ടമായി 50,000 രൂപയും നൽകി. സംഭവമറിഞ്ഞ് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരമാണ് പണം അനുവദിച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ അനു ജോർജ് പറഞ്ഞു. കെപിസിസിയുടെ തീരുമാനം ഡിസിസി അറിയിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. 11നാണ് കെപിസിസി നവ കേരള സദസിനെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള് ഫണ്ട് നല്കേണ്ടതില്ലെന്ന നിര്ദേശം അടങ്ങിയ സര്ക്കുലര് പുറപ്പടെുവിച്ചതെന്നും അത് 19നാണ് തനിക്ക് ലഭിച്ചതെന്നും അനു ജോര്ജ് പറഞ്ഞു.

dot image
To advertise here,contact us
dot image