
തിരുവനന്തപുരം: സൗത്ത് തുമ്പയിൽ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഇന്നത്തിൽപ്പെട്ട തിമിംഗല സ്രാവാണ് വലയിൽ കുടുങ്ങി കരയ്ക്കടിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ഡാമുകൾ നിറയുന്നു, ചെന്നൈയില് സ്ഥിതി രൂക്ഷം; നാളെയും അവധിമത്സ്യതൊഴിലാളുകളുടെ കമ്പിവലയിൽ കുരുങ്ങുകയായിരുന്നു. തിരികെ കടലിലേയ്ക്ക് തള്ളിവിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഷെഡ്യൂൾ ഒന്ന് വിഭാഗത്തിലാണ് തിമിംഗല സ്രാവ് ഉൾപ്പെടുന്നത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പാലോട് നിന്ന് വനപാലക സംഘവും വിഴിഞ്ഞം കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം കുഴിച്ചിടും.