
നെയ്യറ്റിൻകര: തിരുവനന്തപുരത്ത് യാത്രയ്ക്കിടെ പക്ഷാഘാതമുണ്ടായ യാത്രക്കാരന് ചികിത്സ നൽകി കെഎസ്ആർടിസി ജീവനക്കാർ. ബാലരാമപുരം സ്വദേശി ബാബുവിനെയാണ് കെഎസ്ആർടിസി ഡ്രൈവർ എ രഞ്ജുവും കണ്ടക്ടർ വി സജിതകുമാരിയും ചേർന്ന് കരമനയിലെ സ്വകര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.
മെഡിക്കൽ കോളേജിൽ നിന്ന് പൂവാറിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വൈകീട്ട് അഞ്ചുമണിയോടെ കിള്ളിപ്പാലത്തിന് സമീപം എത്തിയപ്പോഴാണ് ബാബുവിന് പക്ഷാഘാതമുണ്ടായത്. ബസിൽ തന്നെ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രയിൽ എത്തിക്കുകയായിരുന്നു. ചികിത്സ ഉറപ്പാക്കിയശേഷം കണ്ടക്ടർ ബന്ധുക്കളെ ഫോണിലൂടെ വിവരമറിയിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലും പൂവാര്‍ യൂണിറ്റിലും സജിത വിവരം കൈമാറി. നെയ്യാറ്റിന്‍കര സ്വദേശിനിയാണ് കണ്ടക്ടര്‍ വി സജിതകുമാരി. വികാസ്ഭവനു സമീപം കാന്റീന്‍ ജീവനക്കാരനായ ബാബു, ഭാര്യ ശോഭനക്കും മക്കളായ ആദര്‍ശിനും അഞ്ജനക്കും ഒപ്പം ബാലരാമപുരത്താണ് താമസിക്കുന്നത്. ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച പൂവാര്‍ ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടര്‍ വി സജിതകുമാരി, ഡ്രൈവര്‍ എ രഞ്ജു എന്നിവരെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പി എസ് പ്രമോജ് ശങ്കര്‍ അഭിനന്ദിച്ചു.
Content Highlight: Paralysis while traveling; KSRTC staff took the passenger to the hospital