മീറ്റ് റെക്കോർഡോടെ വേഗരാജാവായി അതുൽ; വേഗറാണിയായി പാലക്കാടിന്റെ ജില്‍ഷ

10:63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതുല്‍ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്.

മീറ്റ് റെക്കോർഡോടെ വേഗരാജാവായി അതുൽ; വേഗറാണിയായി പാലക്കാടിന്റെ ജില്‍ഷ
dot image

സംസ്ഥാന സ്കൂള്‍ മീറ്റില്‍ 100 മീറ്റർ പോരാട്ടത്തിൽ താരങ്ങളായി അതുല്‍ ടിഎമ്മും ജില്‍ഷ ജിനിലും. സീനിയര്‍ വിഭാഗത്തില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് അതുല്‍ സ്വര്‍ണം സ്വന്തമാക്കിയത്. ജൂനിയര്‍ വിഭാഗത്തില്‍ മികച്ച സമയത്തോടെ ജില്‍ഷ മീറ്റിലെ വേഗറാണിയായി.

തിരുവനന്തപുരം ജി വ. രാജ സ്കൂളിലെ താരമാണ് ജില്‍ഷ. ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ ജിൽഷ ജിനിലാണ് സ്വര്‍ണം നേടിയത്. 12:29 സെക്കൻഡിലാണ് ജില്‍ഷ ഒന്നാമതെത്തിയത്. ജിൽഷയുടെ കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് വടവന്നൂര്‍ ഹയര്‍ സെക്കന്‍ഡറി താരം റിതുപര്‍ണ 12.43 സെക്കന്‍റില്‍ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി.

ആലപ്പുഴ ചരമംഗലം സർക്കാർ സ്കൂളിലെ വിദ്യാര്‍ഥിയാണ് അതുൽ ടി.എം. 10:63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതുല്‍ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2011ൽ ജിജിൻ വിജയന്‍ സ്ഥാപിച്ച 10:70 സെക്കന്‍റ് റെക്കോർഡാണ് തകർത്തത്. ജൂനിയർ റെക്കോർഡും നിലവിൽ അതുലിന്റെ പേരിലാണ്.

content highlights: atul jilsha fastest athletes kerala school meet record

dot image
To advertise here,contact us
dot image