

ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡലുകൾ പിന്നിട്ട് ഇന്ത്യ. അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡോട് കൂടിയ സ്വർണനേട്ടത്തോടെയാണ് ഇന്ത്യ മത്സരങ്ങൾ തുടങ്ങിയത്. പുരുഷന്മാരുടെ 400 മീറ്റർ ടി 44 വിഭാഗത്തിൽ സന്ദീപ് കുമാറും ജാവലിൻ ത്രോ എഫ് 37/38 വിഭാഗത്തിൽ ഹനിയുമാണ് ലോകറെക്കോർഡോടെ സ്വർണം കഴുത്തിലണിഞ്ഞത്.
52.28 സെക്കൻഡിൽ ഓടിയെത്തിയാണ് സന്ദീപ് ലോക റെക്കോർഡിട്ടത്. 60.49 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ഹനി ലോക റെക്കോർഡോടെ സ്വർണം നേടിയത്.
നിലവിൽ 25 സ്വർണവും 32 വെള്ളിയും 43 വെങ്കലവുമായി ഇന്ത്യ ഗെയിംസിൽ നാലാം സ്ഥാനത്താണ്. 2022-ലെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ 29 സ്വർണം ഉൾപ്പെടെ 111 മെഡലുകൾ നേടിയിരുന്നു.
Content Highlights: asian para games india crosses-100 medals tally