

ഏഷ്യൻ ഗെയിംസ് 100 മീറ്റർ ടി47 വിഭാഗത്തിൽ മെഡൽ നേടി മലയാളി. മലപ്പുറം സ്വദേശി മുഹമ്മദ് ബാസിലാണ് വെള്ളി മെഡൽ നേടിയത്. 10 .72 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. പൊന്നാനി സ്വദേശിയായ മുഹമ്മദ് അനസാണ് ബാസിലിന്റെ പരിശീലകൻ.
ഈ ഇനത്തിൽ ഇന്ത്യയ്ക്ക് തന്നെയാണ് സ്വർണ മെഡലും. മഹാരാഷ്ട്രക്കാരനായ ദിലീപ് മഹാദുവാണ് സ്വർണം നേടിയത്. 10 .69 സെക്കൻഡ് സമയം കൊണ്ടാണ് മഹാദു ഫിനിഷ് ചെയ്തത്.
നേരത്തെ കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്‌സിലും ഇരുവരും മെഡൽ നേടിയുന്നു. അന്ന് ദിലീപ് മഹാദു 10.71 സെക്കൻഡിൽ പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയപ്പോൾ ബാസിൽ 10.83 സെക്കൻഡിൽ രണ്ടാമതായി ഫിനിഷ് ചെയ്‌തു.
content highlights: asian paragames basil wins-silver 100m kerala athlete