സിനിമാ നടൻ മാത്രമല്ല; അടിമുടി ഷൂട്ടറായ നാനാ പടേക്കർ!

കഴിഞ്ഞ ദിവസമാണ് വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചത്

സിനിമാ നടൻ മാത്രമല്ല; അടിമുടി ഷൂട്ടറായ നാനാ പടേക്കർ!
dot image

കഴിഞ്ഞ ദിവസമാണ് വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചത്. സിനിമാരംഗത്ത് മാത്രമല്ല രാഷ്ട്രീയ സാമൂഹിക രംഗത്തും സജീവ ഇടപെടലുകൾ നടത്തിയ ഒരാളായിരുന്നു നാനാ.

ഇതിനെല്ലാം പുറമെ അദ്ദേഹം ഒരു ഷൂട്ടിങ് താരവുമായിരുന്നു. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് അദ്ദേഹം മെഡലും നേടിയിട്ടുണ്ട്. 2004ലെ ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 300 മീറ്റർ ബി​ഗ് ബോർ ഇനത്തിൽ അദ്ദേഹം വെള്ളി മെഡൽ നേടിയിട്ടുണ്ട്. 2007ൽ മഹാരാഷ്ട്ര ടീമിനൊപ്പം വെങ്കല‌ നേട്ടവുമുണ്ട്.

ദേശീയ ഷൂട്ടിങ് ഫെഡറേഷൻ നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട പ്രകടന നിലവാരം പുലർത്തുന്ന ഷൂട്ടർമാർക്കു നൽകുന്ന ആദരമായ റിനൗൺസ് ഷോട്ട് എന്ന പദവിയും നാന പടേക്കർ സ്വന്തമാക്കിയിട്ടുണ്ട്. പ്രായം 60 കടന്നപ്പോഴും അദ്ദേഹം മത്സരിക്കാൻ ഇറങ്ങിയിരുന്നു.

2009-11 കാലത്ത് റൈഫിൾ പ്രോൺ, 3പി വിഭാ​ഗങ്ങളിൽ അദ്ദേഹത്തെ ഒളിംപ്യൻ സഞ്ജീവ് രജ്പുത് പരിശീലിപ്പിച്ചിട്ടുണ്ട്. ഷൂട്ടിങിനോട് അദ്ദേഹത്തിന് വലിയ അഭിനിവേശമായിരുന്നുവെന്നു സഞ്ജീവ് ഓർക്കുന്നു.

content highlights :nana patekar national level rifle shooter lesser known facts

dot image
To advertise here,contact us
dot image