മെഡൽ കുതിപ്പ് തുടരാൻ ഇന്ത്യ; ഒമ്പതാം ദിനം നിരവധി മെഡൽ ഇവന്റുകൾ

ഏഷ്യന്‍ ഗെയിംസിൽ മെഡൽ കുതിപ്പ് തുടരാൻ ഇന്ത്യ.

മെഡൽ കുതിപ്പ് തുടരാൻ ഇന്ത്യ; ഒമ്പതാം ദിനം നിരവധി മെഡൽ ഇവന്റുകൾ
dot image

ഏഷ്യന്‍ ഗെയിംസിൽ മെഡൽ കുതിപ്പ് തുടരാൻ ഇന്ത്യ. ഗെയിംസിന്റെ ഒമ്പതാം ദിനമായ നാളെ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷകൾ നിരവധിയാണ്. അത്‌ലറ്റിക്‌സ് ലോങ്ങ് ജംപിൽ മെഡൽ ലക്ഷ്യമിട്ട് ആൻസി സോജനും ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്.

ഇന്ത്യയ്ക്ക് മെഡൽ കൊയ്ത്ത് സമ്മാനിച്ച ഷൂട്ടിങ്ങിലും അത്‍ലറ്റിക്സിലും നാളെ നിരവധി മെഡൽ ഇവന്റുകളുണ്ട്. സ്‌ക്വഷ് വനിതാ-പുരുഷ വിഭാഗത്തിലും സ്വർണം ലക്ഷ്യമിട്ട് ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങും. വെയ്റ്റ് ലിഫ്റ്റിങ്ങിലും മെഡൽ പോരാട്ടമുണ്ട്.

ഇന്ന് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ ദിനമായിരുന്നു. പുരുഷ, വനിതാ കബഡി ടീമുകൾ നേടിയ ഇരട്ട സ്വർണം ഇന്ത്യയെ മെഡൽ പട്ടികയിലും മുന്നിലെത്തിച്ചു. രണ്ടാം വെള്ളിയുമായി മലയാളി വിദർശയും തിളങ്ങി. അത്‌ലറ്റിക്സിൽ മാരത്തൺ, പുരുഷ ഷോട്ട്പുട്ട്, നിതാ 400 മീറ്റർ ഓട്ടം, എന്നിവയിൽ മെഡലുകൾ നേടി. മിക്‌സഡ് ഡബിള്‍സ് സ്‌ക്വാഷിലും മെഡൽ നേടി.

ഗെയിംസിൽ ഇതുവരെ നാല് സ്വര്‍ണവും 12 വെള്ളിയും 14 വെങ്കലവുമായി ആകെ 30 മെഡലുകളുള്ള ഇന്ത്യ 10-ാം സ്ഥാനത്താണ്. നാളെ മെഡൽ വേട്ട തുടർന്ന് സ്ഥാനം മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

content highlights: asian games day 9 india schedule and medal events

dot image
To advertise here,contact us
dot image