

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് സേവനങ്ങൾ ഇന്ന് (ഞായർ) പുലർച്ചെ താൽക്കാലികമായി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. സിസ്റ്റം നവീകരണവും പരിപാലന പ്രവൃത്തികളും നടത്തുന്നതിന്റെ ഭാഗമായാണ് ആപ്പ് സേവനങ്ങൾ നിർത്തിവെക്കുന്നത്.
സെപ്റ്റംബർ 27 ഞായറാഴ്ച പുലർച്ചെ രണ്ട് മണി മുതൽ രാവിലെ അഞ്ച് മണി വരെയായിരിക്കും ആപ്പ് ലഭ്യമാകാതിരിക്കുക. മൂന്ന് മണിക്കൂർ നീളുന്ന ഈ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ സേവനങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. അടിയന്തര സേവനങ്ങൾ ആവശ്യമുള്ള ഉപയോക്താക്കൾ ഈ സമയപരിധിക്ക് മുമ്പോ ശേഷമോ സേവനങ്ങൾ വിനിയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ട്രാഫിക്, ലൈസൻസിംഗ് സേവനങ്ങൾ, സിവിൽ ഡിഫൻസ്, പൊലീസ് സേവനങ്ങൾ തുടങ്ങിയ വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ യുഎഇയിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുമ്പായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും തൊട്ടടുത്ത സേവന കേന്ദ്രങ്ങൾ കണ്ടെത്താനും പുതിയ വാർത്തകളും വിവരങ്ങളും അറിയാനുമുള്ള സൗകര്യങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്.
Content Highlights: The UAE Ministry of Interior has announced a temporary interruption to its smart app services on Sunday, September 27, from 2am to 5am. Users have been advised to complete urgent transactions outside the three-hour maintenance window.