കബഡിയിൽ ഇരട്ട സ്വർണം; വീണ്ടും വെടിവെച്ചിട്ട് വിദർശ; അത്‌ലറ്റിക്സിൽ തിളക്കം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് സ്വർണ ദിനം.

കബഡിയിൽ ഇരട്ട സ്വർണം; വീണ്ടും വെടിവെച്ചിട്ട് വിദർശ; അത്‌ലറ്റിക്സിൽ തിളക്കം
dot image

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് സ്വർണ ദിനം. പുരുഷ-വനിതാ കബഡിയിൽ ഇന്ത്യൻ ടീമുകൾ സ്വർണം നേടിയതോടെ മെഡൽ ടേബിളിലും ഇന്ത്യ പത്താം സ്ഥാനത്തേക്ക് കുതിച്ചു. ഷൂട്ടിങ് ടീമിനത്തില്‍ ഈ ഗെയിംസിലെ രണ്ടാം വെള്ളിയും നേടി മലയാളി വിദർശ രാജ്യത്തിന്റെ അഭിമാനമായി മാറി.

പുരുഷ മാരത്തണില്‍ ദേശീയ റെക്കോർഡോടെ സാവന്‍ ബര്‍വാള്‍ വെള്ളി മെഡൽ നേടിയപ്പോൾ മിക്‌സഡ് ഡബിള്‍സ് സ്‌ക്വാഷില്‍ ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ-സെന്തില്‍കുമാര്‍ വെങ്കലവും നേടി.

പുരുഷ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ് വെള്ളിയും നേടി. വനിതാ 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ പ്രാചി ചൗധരി വെങ്കലം നേടിയതോടെ അത്ലറ്റിക്സിലെ ഇന്നത്തെ മെഡൽ നേട്ടം മൂന്നായി. ഇന്നാകെ രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം.

ഏഷ്യന്‍ ഗെയിംസില്‍ ആദ്യം 10 മീറ്റര്‍ എയര്‍ റൈഫിളിലും ഇപ്പോള്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലുമാണ് ടീമിനത്തില്‍ വിദര്‍ശയുടെ വെള്ളി മെഡല്‍ നേട്ടം. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി വനിത കൂടിയാണ് വിദര്‍ശ. വ്യക്തിഗതയിനത്തില്‍ ഫൈനലിലെത്തിയെങ്കിലും പൊരുതിയാണ് കീഴടങ്ങിയത്.

വനിതകളുടെ കബഡിയിലും പുരുഷ കബഡിയിലും ഇറാനെ തോല്‍പ്പിച്ചാണ് ഇന്ത്യ സ്വർണമണിഞ്ഞത്. കഴിഞ്ഞ തവണത്തേയും ഏഷ്യൻ ഗെയിംസിൽ ഇരുവിഭാഗത്തിലും ഇന്ത്യയ്ക്കായി സ്വർണ നേട്ടം.

44 വർഷത്തിന് ശേഷം മാരത്തണിൽ ഒരു മെഡൽ നേടുന്ന എന്ന ചരിത്ര നേട്ടത്തിലേക്ക് സാവന്‍ ബര്‍വാള്‍ ഓടിക്കയറിയത്. ദേശീയ റെക്കോഡോടെയാണ് സാവന്‍ ബര്‍വാളിന്റെ നേട്ടം. മിക്‌സഡ് ഡബിള്‍സ് സ്‌ക്വാഷില്‍ ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ-സെന്തില്‍കുമാര്‍ സഖ്യം വെങ്കലം നേടി.

പുരുഷ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിങ് തൂർ വെള്ളി മെഡൽ നേടി. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 2022ലെ ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിലും താരം സ്വർണം നേടിയിരുന്നു. വനിതാ 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ പ്രാചി ചൗധരി വെങ്കലവും നേടി.

content highlights:asian games india wins double gold in kabaddi and shooting

dot image
To advertise here,contact us
dot image