കബഡിയിൽ വീണ്ടും സ്വർണമണിഞ്ഞ് ഇന്ത്യ; പുരുഷ ടീം ഫൈനലിൽ ഇറാനെ തോൽപ്പിച്ചു

പുരുഷ കബഡിയിൽ സ്വർണവുമായി ഇന്ത്യ.

കബഡിയിൽ വീണ്ടും സ്വർണമണിഞ്ഞ് ഇന്ത്യ; പുരുഷ ടീം ഫൈനലിൽ ഇറാനെ തോൽപ്പിച്ചു
dot image

പുരുഷ കബഡിയിൽ സ്വർണവുമായി ഇന്ത്യ. വനിതാ കബഡിയിൽ സ്വർണം നേടിയതിന് പിന്നാലെയാണ് ഇത്. 39 -32 എന്ന സ്കോറിനാണ് പുരുഷ ടീം ഇറാനെ കീഴടക്കിയത്.

കഴിഞ്ഞ തവണയും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യൻ. നേരത്തെ ഇന്ന് നടന്ന വനിതാ വിഭാഗം കബഡിയിലും സ്വർണം നേടിയിരുന്നു.

ഇറാനെ തന്നെ 37–34 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതകൾ വീഴ്ത്തിയത്. വനിതാ വിഭാഗത്തിലും കഴിഞ്ഞ തവണ ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യന്മാർ.

ഇതോടെ ഇന്ത്യയുടെ ഇതുവരെയുള്ള സ്വർണ നേട്ടം നാലായി. ആകെ മെഡൽ നേട്ടം 28 ആയി. 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ മലയാളി താരം വിദർശ കെ.വിനോദ് ഉൾപ്പെടുന്ന സഖ്യമാണ് വെള്ളി നേടിയത്.

പുരുഷന്മാരുടെ മാരത്തൺ ഫൈനലിൽ വെള്ളി മെഡൽ നേടി സാവൻ ബർവാൾ ചരിത്രം കുറിച്ചു. 44 വർഷത്തിന് ശേഷമാണ് മാരത്തണിൽ ഇന്ത്യ ഒരു മെഡൽ നേടുന്നത്. മിക്സഡ് ഡബിൾസ് സ്ക്വാഷിൽ ജോഷ്ന ചിന്നില്ല–വേലവൻ സെന്തിൽകുമാർ സഖ്യത്തിന് വെങ്കലം നേടി.

content highlights:asian games kabaddi india men win bgold defeating iran

dot image
To advertise here,contact us
dot image