മലയാളി കരുത്തിൽ വെള്ളി;4 *400 മിക് സഡ് റിലേയിൽ ഇന്ത്യയ്ക്ക് മെഡൽ; ടീമിൽ രണ്ട് മലയാളികൾ

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ.

മലയാളി കരുത്തിൽ വെള്ളി;4 *400 മിക് സഡ് റിലേയിൽ ഇന്ത്യയ്ക്ക് മെഡൽ; ടീമിൽ രണ്ട് മലയാളികൾ
dot image

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. ഏഷ്യൻ ഗെയിംസ് മിക്സഡ് 4 X 400 മീറ്റർ റിലേയിൽ ഇന്ത്യ വെള്ളി നേടി. 3 മിനുട്ട് 14.46 സെക്കന്റിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

മലയാളി താരം ടിഎസ് മനു, എംആർ പൂവമ്മ, വിശാൽ തെന്നരശു, വിത്യ രാംരാജ് എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ സംഘമാണ് വെള്ളി മെഡൽ നേടിയത്.

മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യ പിന്നിലായിരുന്നെങ്കിലും അവസാന രണ്ട് ലാപ്പുകളിൽ വിശാൽ തെന്നരശുവും വിത്യ രാംരാജും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയെ വെള്ളിയിലേക്ക് എത്തിച്ചത്. ഹീറ്റ്‌സിൽ മറ്റൊരു മലയാളി , അൻസ ബാബുവും മത്സരിച്ചിരുന്നു.

ഇതോടെ ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ 20 മിനിറ്റിനിടെ അത്‌ലറ്റിക്സിൽ ഇന്ത്യ രണ്ട് മെഡലുകൾ സ്വന്തമാക്കി. വനിതകളുടെ 10,000 മീറ്ററിൽ സീമ കുമാരി വെങ്കലം നേടിയതിന് പിന്നാലെയാണ് മിക്സഡ് 4x400 മീറ്റർ റിലേയിൽ ഇന്ത്യ വെള്ളി നേടിയത്.

മിക്സഡ് 4x400 മീറ്റർ റിലേയിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസ് മെഡലാണിത്. 2018ൽ ഇന്ത്യ സ്വർണവും 2022ൽ വെള്ളിയും നേടിയിരുന്നു.

content highlights: india wins silver in 4x400m mixed relay kerala athletes

dot image
To advertise here,contact us
dot image