

കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണു. ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 13 സ്വര്‍ണവും 17 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പടെ 39 മെഡലുകളോടെയാണ് ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിനെ അപേക്ഷിച്ച് ഇന്ത്യക്ക് മെഡല്‍നേട്ടം കുറവാണ്. ബെര്‍മിങ്ങാമില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമുള്‍പ്പടെ 61 മെഡലുകള്‍ നേടിയിരുന്നു. ഇക്കുറി മെഡല്‍ നേട്ടത്തില്‍ നിരാശയാണ് ഫലം.
അതേസമയം, ഓസ്‌ട്രേലിയ മികച്ച നേട്ടത്തോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 70 സ്വര്‍ണം, 45 വെള്ളി, 56 വെങ്കലം ഉള്‍പ്പടെ 171 മെഡലുകളുമായാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ 67 സ്വര്‍ണവും 57 വെള്ളിയും 55 വെങ്കലവുമുള്‍പ്പടെ 179 മെഡലുകളാണ് നേടിയത്. ഇത്തവണ സ്വര്‍ണനേട്ടം ഉയര്‍ത്താനായത് ഓസ്‌ട്രേലിയക്ക് നേട്ടമായി.
ഇംഗ്ലണ്ടും താരതമ്യേന മെഡലുകളില്‍ കുറവ് രേഖപ്പെടുത്തി. 29 സ്വര്‍ണം, 45 വെള്ളി, 36 വെങ്കലം എന്നിവ ഉള്‍പ്പടെ 110 മെഡലുകളാണ് ഇംഗ്ലണ്ട് നേടിയത്. കാനഡ 19 സ്വര്‍ണം, 20 വെള്ളി, 23 വെങ്കലം എന്നിവ ഉള്‍പ്പടെ 62 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞതവണ 92 മെഡലുകളാണ് നേടിയിരുന്നത്. ന്യൂസീലന്‍ഡ് ഇത്തവണ ആറാം സ്ഥാനത്തേക്ക് വീണു.
content highlights: Medal Count Drops; India Finishes Fourth in Commonwealth Games