

കണ്ണൂര്‍: കണ്ണൂരില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ചെറുപുഴയില്‍ കോഴി ഫാമില്‍ വെളളം കയറി കോഴികള്‍ ചത്തു. മീന്‍തുളളിയിലെ സൂര്യ പി ആര്‍ എന്ന സംരംഭകയുടെ കേരളാ ചിക്കന്‍ ഫാമിലാണ് വെളളം കയറിയത്. 6,300 കോഴികള്‍ ചത്തു. 39 ചാക്ക് കോഴിത്തീറ്റ ഒഴുകിപ്പോയി. കുടുംബശ്രീയില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി പൂര്‍ണ വളര്‍ത്ത എത്തിയതിന് ശേഷം കുടുംബശ്രീയ്ക്ക് തന്നെ തിരിച്ചുനല്‍കുന്ന വ്യവസ്ഥയിലായിരുന്നു ഫാം നടത്തിയിരുന്നത്. പുതുതായി തുടങ്ങിയ ഫാമിലെ വില്‍പ്പനയ്ക്ക് തയ്യാറായ കോഴികളാണ് ചത്തത്.
Content Highlights: Around 6,300 chickens died after floodwaters inundated a poultry farm in Kannur following heavy rains; massive financial loss reported.