ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തിരശീല വീഴും; സമാപന ചടങ്ങുകൾ ഇന്ത്യൻ സമയം പുലർച്ചെ 1:30ന്

പതിമൂന്ന് സ്വർണവും പതിനേഴ് വെള്ളിയും ഒൻപത് വെങ്കലവും അടക്കം 39 മെഡലുകളാണ് ഇന്ത്യക്കുള്ളത്

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തിരശീല വീഴും; സമാപന ചടങ്ങുകൾ ഇന്ത്യൻ സമയം പുലർച്ചെ 1:30ന്
dot image

സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ വച്ച് നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സമാപനം. പുലർച്ചെ 1:30ന് നടക്കുന്ന സമാപന ചടങ്ങുകളോടെയാണ് 23-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശീലവീഴുന്നത്. നിലവിൽ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. പതിമൂന്ന് സ്വർണവും പതിനേഴ് വെള്ളിയും ഒൻപത് വെങ്കലവും അടക്കം 39 മെഡലുകളാണ് ഇന്ത്യക്കുള്ളത്.

158 മെഡലുകളോടെ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 65 സ്വർണവും 42 വെള്ളിയും 52 വെങ്കലവുമാണ് ഓസ്ട്രേലിയയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 102 മെഡലുകളാണ് ഉള്ളത്. 26 സ്വർണവും 41 വെള്ളിയും 35 വെങ്കലവുമാണ് അവർ നേടിയത്. 18 സ്വർണവും 20 വെള്ളിയും 21 വെങ്കലും അടക്കം 59 മെഡലികളോടെ ക്യാനഡയാണ് മൂന്നാമത്. ആതിഥേയരായ സ്കോട്ലൻഡ് അഞ്ചാം സ്ഥാനത്തുമുണ്ട്. 13 സ്വർണവും എട്ട് വെള്ളിയും പതിനേഴ് വെങ്കലവുമാണ് സ്കോട്ലൻഡ് ബാഗിലാക്കിയത്.

Content highlight: Glasgow 2026 Commonwealth Games closing ceremony today

dot image
To advertise here,contact us
dot image