

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സമാപനമാവുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1:30ന് നടക്കുന്ന ചടങ്ങുകളോടെയാണ് ഈ വർഷത്തെ ഗെയിംസിന് തിരശീല വീഴുന്നത്. ചടങ്ങിൽ കോമൺവെൽത്ത് ഫ്ലാഗും ഹോസ്റ്റ് ബാറ്റണും ഇന്ത്യയ്ക്ക് കൈമാറും. 2030 ൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് അഹമ്മദാബാദിൽ വച്ചാണ് നടക്കുന്നത്. മാനുഷി ചില്ലർ, റിഷഭ് ശർമ, ശങ്കർ മഹാദേവ് എന്നിവരുടെ അടക്കം പരിപാടികളാണ് സമാപന ചടങ്ങിൽ ഉണ്ടാവുക.
2026 കോമൺവെൽത്ത് ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യ നിലവിൽ നാലാം സ്ഥാനത്താണ്. 39 മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡൽ നേട്ടത്തിൽ ഇന്ത്യയ്ക്ക് കരുത്തായത് ബോക്സിങ്ങിലെ പ്രകടനം തന്നെയായിരുന്നു. പതിമൂന്ന് സ്വർണവും പതിനേഴ് വെള്ളിയും ഒൻപത് വെങ്കലവും ആണ് ഇന്ത്യയ്ക്കുള്ളത്.
158 മെഡലുകളോടെ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 65 സ്വർണവും 42 വെള്ളിയും 52 വെങ്കലവുമാണ് ഓസ്ട്രേലിയയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 102 മെഡലുകളാണ് ഉള്ളത്. 26 സ്വർണവും 41 വെള്ളിയും 35 വെങ്കലവുമാണ് അവർ നേടിയത്. 18 സ്വർണവും 20 വെള്ളിയും 21 വെങ്കലും അടക്കം 59 മെഡലികളോടെ ക്യാനഡയാണ് മൂന്നാമത്. ആതിഥേയരായ സ്കോട്ലൻഡ് അഞ്ചാം സ്ഥാനത്തുമുണ്ട്. 13 സ്വർണവും എട്ട് വെള്ളിയും പതിനേഴ് വെങ്കലവുമാണ് സ്കോട്ലൻഡ് ബാഗിലാക്കിയത്.
Content highlight: Ahmedabad preparing for 2030 Commonwealth Games