'പ്ലാനിങ്ങില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര, ഓര്‍ത്തിരിക്കുന്നത് ഹിമാലയ ട്രിപ്പ്'; വിസ്മയ മോഹൻലാൽ

'ഏഴ് മണിക്കൂറില്‍ കൂടുതല്‍ നടന്നു. ഇടയ്ക്ക് വഴി തെറ്റിപ്പോയി. ഞങ്ങളുടെ കയ്യിലുള്ള വെള്ളവും തീര്‍ന്നു. അടുത്ത വില്ലേജ് കണ്ടപ്പോഴാണ് ആശ്വാസമായത്'

'പ്ലാനിങ്ങില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര, ഓര്‍ത്തിരിക്കുന്നത് ഹിമാലയ ട്രിപ്പ്'; വിസ്മയ മോഹൻലാൽ
dot image

തുടക്കം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കുള്ള തുടക്കം കുറിച്ചിരിക്കുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. അഭിനയത്തിനപ്പുറം കവിച എഴുതുന്നതിലും മാര്‍ഷ്യല്‍ ആര്‍ട്ട്‌സിലും ചിത്രം വരയിലുമൊക്കെ താല്പര്യം കാണിച്ചിട്ടുള്ള ആളാണ് വിസ്മയ. മോഹൻലാലിൻറെ രണ്ടു മക്കളും നിറയെ യാത്രകൾ ചെയുന്ന ആളുകളാണ്. എന്നാൽ ഇരുവരുടെയും യാത്ര പ്ലാനിങ്ങുകൾ വ്യത്യസ്തമെന്ന് പറയുകയാണ് വിസ്മയ. പ്രണവ് ഇറങ്ങിയതിന് ശേഷമാണ് പ്ലാൻ ചെയ്യുന്നതെന്നും എന്നാൽ താൻ പ്ലാനിംഗ് ഇല്ലാതെ യാത്ര പോകില്ലെന്നും വിസ്മയ പറയുന്നു.

'ഞാനും അപ്പുച്ചേട്ടനും കസിന്‍സും കൂടി ഹിമാലയന്‍ യാത്ര നടത്തിയതിലെ ഓര്‍മകളാണ് ഇതുവരെയുള്ള യാത്രകളില്‍ ഏറ്റവും സുന്ദരം. മറ്റൊരു ലോകത്തു നില്‍ക്കുന്ന അനുഭവം. നടന്നു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഒരു പട്ടിക്കുട്ടിയും വന്നു. ഏഴ് മണിക്കൂറില്‍ കൂടുതല്‍ നടന്നു. ഇടയ്ക്ക് വഴി തെറ്റിപ്പോയി. ഞങ്ങളുടെ കയ്യിലുള്ള വെള്ളവും തീര്‍ന്നു. അടുത്ത വില്ലേജ് കണ്ടപ്പോഴാണ് ആശ്വാസമായത്. അതുവരെ ആ പട്ടിക്കുട്ടിയും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഒരുപാട് നാടുകളില്‍ ഞാന്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഓര്‍ത്തിരിക്കുന്നതും മനസിനോട് ചേര്‍ന്നു നില്‍ക്കുന്നതും ഹിമാലയ യാത്ര തന്നെയാണ്.

എന്റേയും അപ്പുച്ചേട്ടന്റേയും യാത്രകള്‍ക്കു തമ്മില്‍ വ്യത്യാസമുണ്ട്. ഒരു പ്ലാനിങ്ങുമില്ലാതെയാണ് ചേട്ടന്റെ യാത്ര. ഇറങ്ങിക്കഴിഞ്ഞാണ് ആ സ്ഥലത്തേക്ക് എങ്ങനെ പോകണം എന്ന് തീരുമാനിക്കുന്നത്. എത്തിക്കഴിഞ്ഞേ താമസിക്കാനുള്ള സ്ഥലം ഉണ്ടോ എന്ന് തിരയൂ. അതില്‍ രസമുണ്ടെന്നാണ് പറയുക. പക്ഷെ ഞാന്‍ പ്ലാന്‍ ചെയ്ത ശേഷമേ ഇറങ്ങുകയുള്ളൂ. അപ്പുച്ചേട്ടന്‍ യാത്രയില്‍ മിനിമലിസ്റ്റാണ്. ഞാന്‍ കംഫര്‍ട്ടബിള്‍ സോണില്‍ നില്‍ക്കുന്ന ആളും,' വിസ്മയ മോഹൻലാൽ പറഞ്ഞു.

Content Highlights: Vismaya Mohanlal has shared that her brother Pranav Mohanlal prefers unplanned travels and follows a spontaneous approach to exploring new places. She spoke about his travel habits and unique lifestyle choices.

dot image
To advertise here,contact us
dot image