

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്‌സി നിലയിൽ നിന്നും കാവി നിറമാക്കിയുള്ള പ്രഖ്യാപനം ഉണ്ടായത്. ഇപ്പോൾ ലോകകപ്പിലെ ഇന്ത്യയുടെ നീണ്ട മെഡൽ വരൾച്ചയ്ക്ക് വിരാമമിടുന്നതിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പി ആര്‍ ശ്രീജേഷ്. ലോകകപ്പ് മെഡലിയായുള്ള ഇന്ത്യയുടെ 50 വർഷത്തെ കാത്തിരിപ്പാണ് ഇപ്പോഴും തുടരുന്നത്.
'ജേഴ്‌സിയുടെ നിറം മാറ്റിയതിൽ എന്താണ് പ്രശ്നമെന്ന് മനസിലാകുന്നില്ല. മുൻപ് 2014ലും 2018ലും ടീമിന്റെ ജേഴ്‌സി മാറിയിരുന്നു. ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒരു ട്രെയിനിങ് കിറ്റ് ഓറഞ്ച് നിറത്തിൽ ഉള്ളതായിരുന്നു. ഗ്രൗണ്ടും ജേഴ്‌സിയും നീല ആയതുകൊണ്ടാണ് ഇപ്പോൾ നിറം മാറ്റിയതെങ്കിൽ, ഇനി ഒരിക്കൽ പോലും നീല ധരിക്കാൻ പാടില്ല. ജേഴ്‌സി മാറ്റുന്നതിൽ കളിക്കാർ സമ്മതം നൽകിയെങ്കിൽ ഈ വിഷയം വീണ്ടും ഉയർത്തികൊണ്ട് വരേണ്ടതില്ല', ശ്രീജേഷ് വ്യക്തമാക്കി.
ഇപ്പോഴുണ്ടാകുന്ന ഈ വിവാദങ്ങൾ ടീമിന്റെ താരങ്ങളുടെയോ പ്രകടനങ്ങളെ ബാധിക്കില്ലെന്ന് കരുതുന്നെന്നും ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. 2020 ടോക്കിയോ ഒളിംപ്ക്സിലും 2024 പാരീസ് ഒളിംപിക്സിലും ഇന്ത്യയ്ക്കായി വെങ്കല മെഡൽ സ്വന്തമാക്കിയ ടീമിന്റെ നായകനായിരുന്നു മലയാളി കൂടി ആയ പി ആർ ശ്രീജേഷ്.
Content highlight: Don't understand issue with changing jersey color says PR Sreejesh