കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഹെവി വെയ്റ്റ് പാര പവർ ലിഫ്റ്റിങിൽ വെങ്കലവുമായി ജ​ണ്ഡു കുമാർ

കോ​മ​ൺ​വെ​ൽ​ത്ത് ഗെയിംസ് 2026 ൽ ഇ​ന്ത്യ മെ​ഡ​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു

കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഹെവി വെയ്റ്റ് പാര പവർ ലിഫ്റ്റിങിൽ വെങ്കലവുമായി ജ​ണ്ഡു കുമാർ
dot image

കോ​മ​ൺ​വെ​ൽ​ത്ത് ഗെയിംസ് 2026 ൽ ഇ​ന്ത്യ മെ​ഡ​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു. വെ​ള്ളി​യാ​ഴ്ച ഗ്ലാ​സ്‌​ഗോ​യി​ലെ എ​സ്‌​ഇ​സി അ​ർ​മാ​ഡി​ല്ലോ​യി​ൽ ന​ട​ന്ന പു​രു​ഷ​ന്മാ​രു​ടെ ഹെ​വി​വെ​യ്റ്റ് പാ​രാ പ​വ​ർ​ലി​ഫ്റ്റിം​ഗി​ൽ ജ​ണ്ഡു കു​മാ​ർ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി.

ഗ്രൂ​പ്പ് ബി​യി​ൽ മ​ത്സ​രി​ച്ച താരം ത​ന്‍റെ ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ 190 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി 130.9 പോ​യി​ന്‍റോ​ടെ​യാ​ണ് മൂ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്.


ത​ന്‍റെ ആ​ദ്യ ശ്ര​മ​ത്തി​ൽ 181 കി​ലോ​ഗ്രാം വി​ജ​യ​ക​ര​മാ​യി ഉ​യ​ർ​ത്തി​യ ജ​ണ്ഡു, ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് അ​ത് 190 കി​ലോ​ഗ്രാ​മാ​യി ഉ​യ​ർ​ത്തി​യ​ത്. അ​വ​സാ​ന ശ്ര​മ​ത്തി​ൽ 196 കി​ലോ​ഗ്രാം ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ഈ ​ഇ​ന​ത്തി​ൽ നൈ​ജീ​രി​യ​യു​ടെ റി​ലു​വാ​ൻ ഇ​ദ്‌​രി​സ് 208 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി (132.8 പോ​യി​ന്‍റ്) സ്വ​ർ​ണ്ണ​വും, ഇം​ഗ്ല​ണ്ടി​ന്റെ മാ​ത്യു ഹാ​ർ​ഡിം​ഗ് 199 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി (131.0 പോ​യി​ന്‍റ്) വെ​ള്ളി മെ​ഡ​ലും നേ​ടി.

content highlights: commonwealth games para powerlifting jandu kumar wins bronze medal

dot image
To advertise here,contact us
dot image