2026 കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് ഇന്ന് മെഡൽ പോരാട്ടങ്ങൾ

പാര ഗെയിമുകൾ അടക്കം ഇന്ന് അഞ്ച് മെഡൽ മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ഉള്ളത്

2026 കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് ഇന്ന് മെഡൽ പോരാട്ടങ്ങൾ
dot image

ഗ്ലാസ്ഗോ 2026 കോമ്മൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്ന് മെഡൽ മത്സരങ്ങൾ. പാര ഗെയിമുകൾ അടക്കം ഇന്ന് അഞ്ച് മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ഉള്ളത്. പാര പവർലിഫ്റ്റിംഗ് പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഫൈനൽ വൈകിട്ട് 5:30ന് നടക്കും അശോക് കുമാർ മാലിക്, പരംജിത് കുമാർ എന്നിവരാണ് ഇന്ത്യയ്ക്കായി കളത്തിലെത്തുക. അതിൽ വനിതാ വിഭാഗത്തിന്റെ ഫൈനൽ മത്സരവും 5:30ന് തന്നെയാണ് നടക്കുക. സുമൻ ദേവി, ജസ്പ്രീത് കൗർ എന്നിവരാണ് ഇന്ത്യൻ താരങ്ങൾ.

പാര പവർലിഫ്റ്റിംഗ് പുരുഷവിഭാഗം ഹെവിവെയ്റ്റ് ഫൈനൽ മത്സരങ്ങൾ രാത്രി 10:30 നാണ് നടക്കുന്നത്. സുധിർ, ജണ്ടു കുമാർ എന്നി താരങ്ങളാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ. അതിൽ വനിതാ വിഭാഗത്തിന്റെ ഫൈനൽ പോരാട്ടവും 10:30ന് തന്നെയാണ് നടക്കുന്നത്. കസ്തുരി രാജാമണിയാണ് ഇന്ത്യയ്ക്കായി എത്തുന്നത്. ജിംനാസ്റ്റിക്സിലും ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷയുണ്ട്. മത്സരങ്ങൾ 2:30ന് ആരംഭിച്ചിട്ടുണ്ട്. സിംഗിൾസ് പോരാട്ടവും ടീം പോരാട്ടവുമാണ് നടക്കുന്നത്. അതിൽ ടീം വിഭാഗത്തിലാണ് ഇന്ത്യ എത്തുന്നത്. ഇവയെല്ലാമാണ് ഇന്ത്യയുടെ മെഡൽ പോരാട്ടങ്ങൾ.

കൂടാതെ ബോക്സിങ്, സ്വിമ്മിങ്, ബൗൾസ് റൗണ്ട് പോരാട്ടങ്ങളും ഇന്ത്യക്കുണ്ട്. പ്രീതി പവാർ, ജെയ്‌സ്മിൻ ലംബോറിയ, ആദിത്യ പ്രതാപ് സിംഗ് എന്നിവർ ബോക്സിങ് ആദ്യ സെഷൻ പോരാട്ടങ്ങളിലും പ്രിയ ഗംഗാസ്, ജദുമണി സിംഗ്, സുമിത് കുണ്ടു എന്നിവർ രണ്ടാം സെഷൻ പോരാട്ടത്തിലും ഇന്ത്യയെ പ്രതിനീതികരിച്ച് കളത്തിലെത്തും. ബോക്സിങ് ആദ്യ സെഷൻ വൈകിട്ട് 3:30നും രണ്ടാം സെഷൻ രാത്രി 10:30നുമാണ് നടക്കുന്നത്. സ്വിമ്മിങ്ങിൽ അലി ഇമാം, ശ്രീഹരി നടരാജ് ഇന്ത്യയ്ക്കായി ഇറങ്ങും.

Content highlight: Commonwealth Games 2026 India medal matches schedule today

dot image
To advertise here,contact us
dot image