ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ഖത്തറിൽ സ്വകാര്യ കമ്പനി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
dot image

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശിയായ കല്ലേരിന്റെവിടെ മുഹമ്മദ് (40) ആണ് റയ്യാനിൽ വെച്ച് മരിച്ചത്. ഇന്നലെ വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഖത്തറിൽ സ്വകാര്യ കമ്പനി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

പിപി മൊയ്തു കോടിയൂറയുടെയും കല്ലേരി പാത്തുവിന്റെയും മകനാണ് പരേതനായ മുഹമ്മദ്. ഇർഫാനയാണ് ഭാര്യ. മെഹബിൻ, മെഹഫിൻ, മെഹർ എന്നിവർ മക്കളും ഫാദിൽ കല്ലേരി സഹോദരനുമാണ്.

അപകടത്തെ തുടർന്നുള്ള ഔദ്യോഗിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കെഎംസിസി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.

Content Highlights: A young man from Kerala lost his life in a road accident in Qatar. The incident has saddened the Malayali expatriate community, and procedures are underway to complete the formalities for repatriating the body to Kerala.

dot image
To advertise here,contact us
dot image